ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം അമിത പാശ്ചാത്യവല്ക്കണമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. സംസ്ഥാനത്ത് ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കുന്നതിന് മുമ്പ് ഇവിടുത്തെ സാമൂഹിക സാംസ്കാരിക രീതി പരിശോധിക്കണം.
കുട്ടികള്‍ നേരിടുന്ന പ്രതിസന്ധികളാണ് സര്‍ക്കാര്‍ പരിശോധിക്കേണ്ടത്. ജെന്റര്‍ ന്യൂട്രല്‍ യൂണിഫോമില്‍ സംസ്ഥാന സര്‍ക്കാര്‍ അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ വിദ്യാഭ്യാസ സൗകര്യം വര്‍ധിപ്പിക്കുന്നില്ല. എല്ലാ കുട്ടികള്‍ക്കും പഠിക്കാനുള്ള സൗകര്യം ഒരുക്കണം. അനാവശ്യ വിവാദത്തേക്കാള്‍ വിദ്യാഭ്യാസമാണ് പ്രധാനമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുന്നതിനെതിരെ എം കെ മുനീര്‍ എംഎല്‍എയുടെ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ കൂടിയാണ് കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണത്തിലും കുഞ്ഞാലിക്കുട്ടി അഭിപ്രായം രേഖപ്പെടുത്തി. ഓണക്കിറ്റ് നല്ലത് തന്നെ, പക്ഷെ കേരളം കഴിഞ്ഞു പോകുന്നത് സര്‍ക്കാരിന്റെ ഓണകിറ്റിലല്ലെന്നും സന്നദ്ധ സംഘടനകളുടെ സഹായമാണ് കൂടുതല്‍ ഗുണം ചെയ്യുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.