Image

വധുവിനെ പള്ളിയില്‍ പ്രവേശിപ്പിച്ചതിന് മാപ്പ് പറഞ്ഞ് ജമാ അത്തെ ഇസ്ലാമി മഹല്ല് കമ്മിറ്റി

ജോബിന്‍സ് Published on 05 August, 2022
വധുവിനെ പള്ളിയില്‍ പ്രവേശിപ്പിച്ചതിന് മാപ്പ് പറഞ്ഞ് ജമാ അത്തെ ഇസ്ലാമി മഹല്ല് കമ്മിറ്റി

വധുവിനെ പള്ളിയില്‍ പ്രവേശിപ്പിച്ചതിന് മാപ്പ് പറഞ്ഞ് ജമാ അത്തെ ഇസ്ലാമി മഹല്ല് കമ്മിറ്റി. പാലേരി പാറക്കടവ് ജുമാ മസ്ജിദിലെ മഹല്ലക്കമ്മിറ്റിയാണ് മാപ്പ് പറഞ്ഞത്. പതിവു രീതിയില്‍ നിന്ന് വ്യത്യസ്തമായി പള്ളിക്കകത്ത് വെച്ചുള്ള നിക്കാഹ് ചടങ്ങില്‍ വധുവിനെ പങ്കെടുപ്പിച്ച  മഹല്ല് കമ്മിറ്റിക്ക് ഏറെ സ്വീകാര്യത ലഭിച്ചിരുന്നു. 

എന്നാല്‍ ഇപ്പോള്‍ നടപടി തെറ്റായെന്ന് സമ്മതിച്ചുകൊണ്ട് കുറിപ്പ് മഹല്ല് കമ്മിറ്റി കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. പള്ളിയിലെ നിക്കാഹ് വേദിയില്‍ വധുവിനെ പ്രവേശിപ്പിച്ചത് മഹല്ല് കമ്മിറ്റി അംഗീകരിക്കുന്നില്ല. മഹല്ല് ജനറല്‍ സെക്രട്ടറി സ്വന്തം നിലയ്ക്ക് അനുവാദം നല്‍കിയത് വലിയ വീഴ്ച്ചയാണെന്നും കുറിപ്പില്‍ പറയുന്നു.

നിക്കാഹിന് തൊട്ടുമുമ്പാണ് കുടുംബം ഇത്തരത്തില്‍ സമ്മതം തേടിയത്. പള്ളിയിലേക്കുള്ള പ്രവേശനാനുമതി ഏതെങ്കിലും കമ്മിറ്റിയില്‍ നിന്നോ കമ്മിറ്റി അംഗങ്ങളില്‍ നിന്നോ, പണ്ഡിതനില്‍ നിന്നോ ജനറല്‍ സെക്രട്ടറിക്ക് ലഭിച്ചിരുന്നില്ല. സംഭവത്തില്‍ വീഴ്ച്ച പറ്റിയെന്ന് ജനറല്‍ സെക്രട്ടറി സമ്മതിച്ചു. അത് മഹല്ല് കമ്മിറ്റി മുഖവിലക്കെടുന്നുവെന്നും കുറിപ്പില്‍ വ്യക്തമാക്കി.

നിക്കാഹിന് ശേഷം പള്ളിക്കകത്ത് നിന്ന് കുടുംബം ചിത്രങ്ങളെടുത്തിരുന്നു. ഇത്തരത്തില്‍ അനധികൃതമായി ചിത്രം എടുത്തതിന്റെ ഉത്തരവാദിത്വം കുടുംബത്തിനാണെന്നും കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. കുറ്റ്യാടി സ്വദേശി കെ എസ് ഉമ്മറിന്റെ മകള്‍ ബഹ്ജ ദലീലയാണ് ജുമാമസ്ജിദില്‍ നടന്ന വിവാഹകര്‍മത്തിന് സാക്ഷിയായത്. വരനില്‍ നിന്ന് വേദിയില്‍ വച്ചു തന്നെ ദലീല മഹര്‍ സ്വീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക