Image

ദർബാർ ഹാൾ ആർട്സ് സെന്ററിൽ മറിയം ജാസ്മിന്റെ ചിത്രങ്ങൾ വ്യത്യസ്തതകൊണ്ട് ശ്രദ്ധ നേടുന്നു

Published on 21 July, 2022
ദർബാർ ഹാൾ ആർട്സ് സെന്ററിൽ മറിയം ജാസ്മിന്റെ  ചിത്രങ്ങൾ വ്യത്യസ്തതകൊണ്ട് ശ്രദ്ധ നേടുന്നു

കൊച്ചി : ദർബാർ ഹാളിൽ നടക്കുന്ന എൻഎഫ്ടി കലാപ്രദർശനം വ്യത്യസ്തമായ നിറക്കൂട്ടുകൾകൊണ്ട് ആസ്വാദകരുടെ മനംകവർന്നു.

'കാഴ്ചശീലങ്ങൾ തിരുത്തലുകളോടെ' എന്ന പേരിൽ കുമ്പളങ്ങി സ്വദേശിയും അദ്ധ്യാപികയുമായ മറിയം ജാസ്മിൻ നടത്തുന്ന ചിത്രപ്രദർശനം കേരള ലളിതകലാ അക്കാഡമി സെക്രട്ടറി എൻ. ബാലമുരളികൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. രാവിലെ 11 മുതൽ രാത്രി ഏഴുവരെ നീളുന്ന പ്രദർശനം 23 ന് സമാപിക്കും.

സ്വജീവിതത്തിൽ നിന്ന് കാൻവാസിൽ ഒപ്പിയെടുത്ത ജാസ്മിന്റെ ചിത്രങ്ങളിൽ വീട്ടുമുറ്റത്ത് മുറം പേറ്റുന്ന അമ്മ മേരിയും ബാല്യത്തിൽ ഒപ്പം ഊഞ്ഞാലാടിയ കളിക്കൂട്ടുകാരി ബിന്ദുവും എല്ലാം ജീവൻതുടിച്ച് നിൽക്കുന്നു. ജേണലിസം ഡിപ്ലോമയ്ക്ക് ശേഷം, നിരവധി പ്രദർശനങ്ങൾ ജാസ്മിൻ നടത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക