Image

വരികള്‍ക്കിടയിലൂടെ (July-21, 2022-രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 21 July, 2022
വരികള്‍ക്കിടയിലൂടെ (July-21, 2022-രാജന്‍ കിണറ്റിങ്കര)
  1. നീല്‍ ആംസ്‌ട്രോങിന്റെ കാലടിപ്പാടുകള്‍ ഇപ്പോഴും ചന്ദ്രനില്‍;  നാസ.

@   കുഴി അടച്ചത് കേരളത്തിലെ മരാമത്ത് വകുപ്പായിരിക്കും.

2. ഇ.ഡിയോട് എങ്ങനെ ഇടപെടണമെന്ന് സോണിയയ്ക്ക് ഉപദേശം നൽകി: റോബർട് വാധ്‌ര...

@  എളുപ്പമുള്ള ചോദ്യങ്ങൾക്ക് ആദ്യം ഉത്തരം പറയണം, ബുദ്ധിമുട്ടുള്ളവയുടെ ഉത്തരം ആലോചിച്ച് സമയം കളയരുതെന്നും പറഞ്ഞുകൊടുത്തു

3.മാളുകളിലേക്കുള്ള പരക്കംപാച്ചിൽ തടയാനുള്ള പോംവഴി; ജിഎസ്‌ടി നിരക്ക് വര്‍ധന ന്യായീകരിച്ച്‌ ബി.ഗോപാലകൃഷ്ണൻ

@  വാഹനങ്ങളുടെ പരക്കം പാച്ചിൽ തടയാൻ ഇന്ധനവില കൂട്ടുക, മാളുകളിലേക്കുള്ള പരക്കം പാച്ചിൽ തടയാൻ ജി.എസ്.ടി കൂട്ടുക, എത്ര മനോഹരമായ ആചാരങ്ങൾ.

4. കെ.എസ് .ആർ ടി. സി,  ജൂൺ മാസത്തെ ശമ്പളം ശനിയാഴ്ചമുതൽ നൽകും.

@   എങ്കിൽ മൺസൂൺ ബമ്പർ അടിച്ചുകാണും,

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക