Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വ്യാഴാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 21 July, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വ്യാഴാഴ്ച (ജോബിന്‍സ്)

രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യ ഗോത്രവര്‍ഗ്ഗ നേതാവായി ദ്രൌപദി മുര്‍മു. ഒഡീഷയിലെ മയൂര്‍ബഞ്ചിലെ ഒരുള്‍നാടന്‍ ഗ്രാമത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ മുര്‍മു ചരിത്രം കുറിച്ചാണ് രാഷ്ട്രപതി സ്ഥാനത്തേയ്‌ക്കെത്തുന്നത്. യശ്വന്ത് സിന്‍ഹയായിരുന്നു പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി
*********************************
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. മൂന്ന് മണിക്കൂറാണ് ചോദ്യം ചെയ്തത്. സോണിയാ ഗാന്ധിയുടെ ആരോഗ്യനില പരിഗണിച്ചാണ് ഉച്ചയോടെ ചോദ്യം ചെയ്ത് വിട്ടയച്ചത്. യംഗ് ഇന്ത്യ കമ്ബനിയുടെ സാമ്ബത്തിക ഇടപാട് സംബന്ധിച്ചാണ് പ്രധാനമായും ചോദ്യം ചെയ്തതെന്നാണ് വിവരം.ചോദ്യം ചെയ്യല്‍ വരും ദിവസങ്ങളിലും തുടരുമെന്നാണ് റിപ്പോര്‍ട്ട്. സോണിയയെ ചോദ്യം ചെയ്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് സംഘടിപ്പിച്ചത്.
***********************************
കെ.ടി.ജലീലിനെതിരെ  ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് . പ്രോട്ടോക്കള്‍ ലംഘനം നടത്തി കെ.ടി.ജലീല്‍ യുഎഇ ഭരണാധികാരിക്ക് നേരിട്ട് കത്തയച്ചെന്ന് സത്യവാങ്മൂലത്തില്‍ സ്വപ്ന വെളിപ്പെടുത്തുന്നു. മാധ്യമം ദിനപ്പത്രത്തിനെ ഗള്‍ഫ് മേഖലയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജലീല്‍ യുഎഇ ഭരണകൂടത്തിന് കത്തയച്ചത്. മാധ്യമത്തിലെ വാര്‍ത്തകള്‍ യുഎഇ ഭരണാധികാരികള്‍ക്ക് അവമതിപ്പുണ്ടാക്കുന്നതെന്നായിരുന്നു കത്തിലെ ജലീലിന്റെ ആക്ഷേപം.
********************************
അവിവാഹിതയാണെന്ന കാരണം ചൂണ്ടിക്കാട്ടി ഗര്‍ഭഛിദ്രം നിഷേധിക്കാനാകില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന  നീരീക്ഷണം. ഗര്‍ഭം 24 ആഴ്ച്ച പിന്നിട്ട യുവതിക്ക്  ഗര്‍ഭഛിദ്രം നടത്താമോ എന്നതില്‍ സുപ്രീം കോടതി റിപ്പോര്‍ട്ട് തേടി. രാജ്യത്തെ നിലവിലെ നിയമം അനുസരിച്ച് 24 ആഴ്ച പിന്നിട്ട ഗ4ഭച്ഛിദ്ര0 അനുവദനീയമല്ല. ഗര്‍ഭഛിദ്രം  നടത്തുന്നത് സുരക്ഷിതമാണോ എന്ന് പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനാണ് ദില്ലി എംയിസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. യുവതിയുടെ ജീവന് ഭീഷണിയാകാത്ത വിധം ഗര്‍ഭഛിദ്രം നടത്താമെന്നാണ് റിപ്പോര്‍ട്ടെങ്കില്‍ അത് ചെയ്യാമെന്നും  കോടതി നിര്‍ദ്ദേശിച്ചു. 
*******************************
മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് എതിരെ കേസെടുത്തെങ്കിലും വിമാന സുരക്ഷാ നിയമപ്രകാരമുള്ള കുറ്റം ചുമത്തിയിട്ടില്ല. പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെയും കെ എസ് ശബരിനാഥന് എതിരെയും എടുത്ത കേസുകളില്‍ ഈ കുറ്റം ചുമത്തിയിരുന്നു.
*******************************
മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന്റെ പേരില്‍ ഡിവൈഎഫ്ഐ നല്‍കിയ പരാതിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ . സുധാകരനുമെതിരെ അന്വേഷണം നടത്തും. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ നടന്നത് വധശ്രമമാണെന്നും ഇതിനായുള്ള ഗൂഢാലോചനയില്‍ സതീശനും സുധാകരനും പങ്കുണ്ടെന്നുമാണ് ഡിവൈഎഫ്ഐയുടെ ആരോപണം.
********************************
കൊല്ലം ആയൂരില്‍ നീറ്റ് പരീക്ഷയക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ കേസില്‍ രണ്ട് അധ്യാപകര്‍ കൂടി അറസ്റ്റില്‍. പരീക്ഷാ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന ആയൂര്‍ മാര്‍ത്തോമ കോളജിലെ പ്രൊഫസര്‍ പ്രിജി കുര്യന്‍ ഐസക്, എന്‍ടിഎ നിരീക്ഷകന്‍ ഡോ. ഷംനാദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരാണ് അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്താന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 
*****************************
സി കെ ജാനുവിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ കൈമാറുന്നത് കണ്ടുവെന്ന് പ്രസീദ അഴീക്കോട്. മാര്‍ച്ച് 7 ന് രാവിലെ 8 മണിക്ക് തിരുവനന്തപുരം ഹൊറിസോണ്‍ ഹോട്ടലില്‍ വച്ചാണ് പണം കൈമാറിയത്. ഒരു ടവ്വലില്‍ പൊതിഞ്ഞ നിലയില്‍ പണം കിടക്കയില്‍ ഉണ്ടായിരുന്നു. ഇക്കാര്യം അന്ന് തന്നെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. കാശു വാങ്ങി താന്‍ ഈ കേസില്‍ നിന്ന് പിന്മാറുന്നുവെന്ന അഭ്യൂഹങ്ങള്‍ വന്നതോടെയാണ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി ഇപ്പോള്‍ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും പ്രസീദ വിശദീകരിച്ചു.
***************************

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക