Image

ഓഗസ്റ്റ് മൂന്നിന് സോണിയ ഗാന്ധി നേരിട്ട് ഹാജരകണമെന്ന് കൊല്ലം മുന്‍സിഫ് കോടതി 

ജോബിന്‍സ് Published on 21 July, 2022
ഓഗസ്റ്റ് മൂന്നിന് സോണിയ ഗാന്ധി നേരിട്ട് ഹാജരകണമെന്ന് കൊല്ലം മുന്‍സിഫ് കോടതി 

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഓഗസ്റ്റ് മൂന്നിന് നേരിട്ട് ഹാജരാകണമെന്ന് കൊല്ലം മുന്‍സിഫ് കോടതിയുടെ ഉത്തരവ്. സോണിയാ ഗാന്ധിക്ക് പുറമെ, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, ഡിസിസി പ്രസിഡന്റ് പി രാജേന്ദ്ര പ്രസാദ് എന്നിവരും ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു.

പാര്‍ട്ടിയുടെ നിയമാവലിക്ക് വിരുദ്ധമായി തന്നെ പുറത്താക്കിയെന്ന് കാണിച്ച് കുണ്ടറയിലെ നേതാവ് പൃഥിരാജ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ആരോപണങ്ങളെത്തുടര്‍ന്ന് അന്നത്തെ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ കുണ്ടറയിലെ പ്രാദേശിക നേതാവായിരുന്ന പൃഥ്വിരാജിനെ സസ്‌പെന്‍ഡ് ചെയ്തത്. 

സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട്  പാര്‍ട്ടി നേതൃത്വത്തിന്  നിവേദനം നല്‍കിയെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് നിയമനടപടിയുമായി മുന്നോട്ട് പോയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക