Image

അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ നിര്‍ബന്ധിച്ച കേസ്: ക്രൈം നന്ദകുമാറിന് ജാമ്യം

ജോബിന്‍സ് Published on 21 July, 2022
അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ നിര്‍ബന്ധിച്ച കേസ്: ക്രൈം നന്ദകുമാറിന് ജാമ്യം

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റേതെന്ന പേരില്‍ അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ നിര്‍ബന്ധിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ ക്രൈം നന്ദകുമാറിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ കൂട്ടുനില്‍ക്കാന്‍ തന്നെ നന്ദകുമാര്‍ നിര്‍ബന്ധിക്കുകയായിരുന്നവെന്ന് കാണിച്ച് സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയാണ് പരാതി നല്‍കിയത്.

തന്റെ സ്ഥാപനത്തിലെ ജീവനക്കാരിയെ വെച്ച് വീഡിയോ ചിത്രീകരിച്ച് വീണ ജോര്‍ജിന്റേതെന്ന പേരില്‍ പ്രചരിപ്പിക്കാനായിരുന്നു ക്രൈം നന്ദകുമാര്‍ എന്നറിയപ്പെടുന്ന ടി പി നന്ദകുമാറിന്റെ ശ്രമം. ജീവനക്കാരിക്ക് വീണ ജോര്‍ജുമായി രൂപ സാദൃശ്യമുള്ളതാണ് ഇവരെ സമീപിക്കാന്‍ കാരണമായത്. ഈ ആവശ്യമുന്നയിച്ച് തന്നെ നിരന്തരം ബുദ്ധിമുട്ടിച്ചതായി പരാതി നല്‍കിയ യുവതി പറയുന്നു. 

സമ്മര്‍ദ്ദം രൂക്ഷമായതോടെ യുവതി സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ചു. പട്ടിക ജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരമായിരുന്നു അറസ്റ്റ്. കഴിഞ്ഞ വര്‍ഷം മന്ത്രി വീണ ജോര്‍ജിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനും ക്രൈം നന്ദകുമാര്‍ അറസ്റ്റിലായിരുന്നു. മന്ത്രിക്കെതിരെ അശ്ലീല ഫോണ്‍ സംഭാഷണം നടത്തി ഫേസ്ബുക്കിലൂടെയും യൂട്യൂബ് ചാനല്‍ വഴിയും പ്രചരിപ്പിച്ചുവെന്നായിരുന്നു കേസ്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ സജീവന്‍ നല്‍കിയ പരാതിയിലായിരുന്നു അന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക