Image

പത്തംനംതിട്ടയില്‍ വീണ്ടും കടുവയിറങ്ങി ; അഞ്ച് ആടുകളെ കടിച്ചു കൊന്നു

ജോബിന്‍സ് Published on 21 July, 2022
പത്തംനംതിട്ടയില്‍ വീണ്ടും കടുവയിറങ്ങി ; അഞ്ച് ആടുകളെ കടിച്ചു കൊന്നു

പത്തനംതിട്ടയിലെ സീതത്തോടില്‍ വീണ്ടും കടുവ ഇറങ്ങി. ഇന്നലെ രാത്രിയാണ് അടുവയുടെ ആക്രമണം ഉണ്ടായത്. സീതത്തോട് കൊച്ചുകോയിക്കല്‍ മൂന്നാം ബ്ലോക്കിലാണ് കടുവയിറങ്ങിയത്. പ്രദേശത്ത് അഞ്ച് ആടുകളെ കടിച്ചു കൊന്നു.
കടുവയെ കൂട്ടിലാക്കാന്‍ വനം വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

ആക്രമണത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ ഭീതിയിലാണ്. പ്രദേശത്ത് കുട്ടികളടക്കം പലസമയത്തും തനിയെ കാണുന്ന സ്ഥലത്താണ് കടുവയിറങ്ങിയത്. ഇതാണ് ആശങ്ക ഇരട്ടിയാക്കുന്നത്. ഇതിനാല്‍ തന്നെ ഇവിടെ വനം വകുപ്പും പ്രദേസവാസികളും കടുത്ത ജാഗ്രതയിലാണ്. 

അതേസമയം വയനാട്ടില്‍ വളര്‍ത്തുനായയെ ആക്രമിച്ച കടുവ ഇന്നലെ വനംവകുപ്പിന്റെ വലയില്‍ കുടുങ്ങി. വാകേരി ഏദന്‍ വാലി എസ്റ്റേറ്റില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് രാവിലെ 11 മണിയോടെ കടുവ കുടുങ്ങിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക