Image

തൃശൂരിലെ മത്സരയോട്ടം ; ഥാര്‍ ഡ്രൈവര്‍ അറസ്റ്റില്‍ ; കേസ് നരഹത്യക്ക് 

ജോബിന്‍സ് Published on 21 July, 2022
തൃശൂരിലെ മത്സരയോട്ടം ; ഥാര്‍ ഡ്രൈവര്‍ അറസ്റ്റില്‍ ; കേസ് നരഹത്യക്ക് 

തൃശൂരില്‍ മത്സര ഓട്ടം നടത്തി അപകടം സൃഷ്ടിച്ച ഥാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഥാര്‍ ഓടിച്ച അയന്തോള്‍ സ്വദേശി ഷെറിനെയാണ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് വാഹനം ഓടിച്ചതിനും മനപ്പൂര്‍വ്വമായ നരഹത്യക്കുമാണ് കേസെടുത്തത്. ഷെറിന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. 

ഥാറില്‍ ഷെറിനൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 10 മണിയോടെ കൊട്ടേക്കാട് സെന്ററില്‍ വച്ചാണ് ഥാര്‍ ജീപ്പ്, ടാക്‌സി കാറിലിടിച്ച് അപകടമുണ്ടായത്. മറ്റൊരു ബിഎം ഡബ്ല്യു കാറുമായി മത്സര ഓട്ടം നടത്തി വരുന്നതിനിടെയായിരുന്നു ഥാര്‍, ടാക്‌സി കാറിലിടിച്ചത്. 

ഥാര്‍ ഇടിച്ച് ടാക്‌സി യാത്രക്കാരന്‍ പാടൂക്കാട് സ്വദേശി രവിശങ്കര്‍ മരിച്ചിരുന്നു.  രവിശങ്കറിന്റെ ഭാര്യ മായ, മകള്‍ വിദ്യ, ചെറുമകള്‍ ഗായത്രി, ടാക്‌സി ഡ്രൈവര്‍ രാജന്‍ എന്നിവര്‍ ചികിത്സയില്‍ തുടരുകയാണ്. ഇവര്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. 

റൈസ ഉമ്മര്‍ എന്ന ആളുടെ പേരില്‍ ഗുരുവായൂര്‍ രജിസ്‌ട്രേഷനിലുള്ളതാണ് ഥാര്‍. ഥാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് മരിച്ച രവിശങ്കറിന്റെ ഭാര്യ മായ പറഞ്ഞു. എതിരെ വന്ന വാഹനത്തെ കാണാന്‍ പോലും പറ്റിയിരുന്നില്ലെന്നും അത്രക്കും വേഗതയില്‍ ആയിരുന്നു എതിരെ വാഹനം വന്നതെന്നുമാണ് മായ പറഞ്ഞത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക