Image

വധശ്രമ ഗൂഢാലോചന ; ഡിവൈഎഫ്‌ഐ പരാതിയില്‍ സതീശനും സുധാകരനുമെതിരെ അന്വേഷണം

ജോബിന്‍സ് Published on 21 July, 2022
വധശ്രമ ഗൂഢാലോചന ; ഡിവൈഎഫ്‌ഐ പരാതിയില്‍ സതീശനും സുധാകരനുമെതിരെ അന്വേഷണം

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന്റെ പേരില്‍ ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ . സുധാകരനുമെതിരെ അന്വേഷണം നടത്തും. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ നടന്നത് വധശ്രമമാണെന്നും ഇതനായുള്ള ഗൂഢാലോചനയില്‍ സതീശനും സുധാകരനും പങ്കുണ്ടെന്നുമാണ് ഡിവൈഎഫ്‌ഐയുടെ ആരോപണം. 

ഡി.ജി.പിക്ക് ലഭിച്ച പരാതി പൊലീസ് ആസ്ഥാനത്തെ സ്പെഷ്യല്‍ സെല്‍ എസ്.പിക്ക് കൈമാറി. ഡിവൈഎഫ്ഐ ആണ് കഴിഞ്ഞ ദിവസം പരാതി നല്‍കിയത്. പരിശോധന നടത്തി പരാതിയില്‍ കേസെടുക്കണോ എന്ന് റിപ്പോര്‍ട്ട് നല്‍കാനാണ് ഡിജിപിയുടെ നിര്‍ദ്ദേശം.

ഒരിക്കലും കേസെടുക്കില്ല എന്ന് മുഖ്യമന്ത്രി വാശി പിടിച്ച എല്‍ഡിഎപ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ കേസെടുക്കാന്‍ ഇന്നലെ കോടതി നിര്‍ദ്ദേശം നല്‍കിയത്. എല്‍ഡിഎഫിനും സര്‍ക്കാരിനും വന്‍ തിരിച്ചടിയായിരുന്നു. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക