Image

വരികള്‍ക്കിടയിലൂടെ (July-20, 2022-രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 20 July, 2022
വരികള്‍ക്കിടയിലൂടെ (July-20, 2022-രാജന്‍ കിണറ്റിങ്കര)

 
1) ഭക്ഷ്യവസ്തുക്കള്‍ക്ക് ജിഎസ്ടി ചുമത്താന്‍ നിര്‍ദേശിച്ച സമിതിയില്‍ കെ.എന്‍.ബാലഗോപാലും അംഗം- നിര്‍മല സീതാരാമൻ
 
@ എന്നാൽ ഞാനൊരു സത്യം തുറന്നു പറയട്ടെ, ഞാനത് അറിഞ്ഞിട്ടില്ല.
2) യുഎസിൽ വിലക്കയറ്റം ഇന്ത്യയെക്കാളേറെ.
 
@ അതേന്നേയ്, ഇവിടെ നമുക്ക് ഉറുപ്പിക കൊടുത്താലും കാര്യം നടക്കും.  അവിടെ ഉറുപ്പികക്ക് കിട്ടുന്ന ഒരു സാധനമില്ല.
 
3) വിമാനത്തിലെ പ്രതിഷേധം: അക്രമികൾ എന്നെ ലക്ഷ്യമിട്ട് മുന്നോട്ട് കുതിച്ചു : മുഖ്യമന്ത്രി
 
@ ആ കുതിപ്പിൽ വിമാനം ആടിയുലഞ്ഞു. പൈലറ്റിന്റെ സന്ദർഭോചിതമായ ഇടപെടൽ അപകടം ഒഴിവാക്കി
 
4) കെ.റെയിൽ 
വന്നാൽ ഇൻഡിഗോയുടെ ആപ്പീസ് പൂട്ടും:  ഇ.പി. ജയരാജൻ
 
@ ഇൻഡിഗോയുടെ 
മാത്രമല്ല, കെ.റെയിൽ പോകുന്ന വഴിയിലെ ആളുകളുടെ വരെ 
ആപ്പീസ് പൂട്ടും,
 
5) നികുതി  അടച്ചില്ല; ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു.
 
@ വിടരുത്. ഇൻഡിഗോ ഫ്‌ളൈറ്റിൽവന്നിറങ്ങുന്നവർക്ക് യാത്ര ചെയ്യാൻ നമ്മുടെ റോഡ് വിട്ട് കൊടുക്കരുത്. പാഠം പഠിക്കട്ടെ.
 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക