Image

ഇ.പി. ജയരാജനെതിരെ വധശ്രമത്തിനും ഗൂഢാലോചനയ്ക്കും കേസെടുക്കാന്‍ കോടതി ഉത്തരവ് 

ജോബിന്‍സ് Published on 20 July, 2022
ഇ.പി. ജയരാജനെതിരെ വധശ്രമത്തിനും ഗൂഢാലോചനയ്ക്കും കേസെടുക്കാന്‍ കോടതി ഉത്തരവ് 

വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധത്തില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. വിഷയത്തില്‍ പ്രതിഷേധക്കാരെ ചവിട്ടി നിലത്തിട്ട എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ വധശ്രമത്തിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും കേസെടുക്കാന്‍ കോടതി ഉത്തരവ്. 

വലിയതുറ പൊലീസിനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുഖ്യമന്ത്രിയുടെ രണ്ട് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെയും കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി.

ഇ പി ജയരാജന് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കേസില്‍ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.പ്രതികളായ ഫര്‍സീന്‍ മജീദ് ആര്‍ കെ നവീന്‍കുമാര്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്.

വിഷയത്തില്‍ സര്‍ക്കാരിന്റെ നീക്കം ഇരട്ട നീതിയാണെന്ന് ആദ്യം മുതല്‍ ആരോപണം ഉണ്ടായിരുന്നു. ഇ.പി. ജയരാജന്‍ പ്രതിഷേധക്കാരെ ചവിട്ടി നിലത്തിടുന്ന വീഡിയോ പുറത്തു വന്നിട്ടും സര്‍ക്കാര്‍ ഇ.പിയ്‌ക്കെതിരെ കേസെടുത്തിരുന്നില്ല. ഒരു കാരണവശാലും കേസെടുക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക