Image

കെ.ടി. ജലീല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് തെളിവുണ്ടെന്ന് സ്വപ്ന സുരേഷ് 

ജോബിന്‍സ് Published on 20 July, 2022
കെ.ടി. ജലീല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് തെളിവുണ്ടെന്ന്  സ്വപ്ന  സുരേഷ് 

മുന്‍ മന്ത്രി കെ ടി ജലീല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് തെളിവുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. കെ ടി ജലീല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തി. അതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും നാളെ സത്യവാങ്മൂലത്തിനൊപ്പം അത് കോടതിയില്‍ സമര്‍പ്പിക്കുമെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം സ്വാഗതാര്‍ഹമാണെന്നും സ്വപ്ന പറഞ്ഞു. ഇ ഡിയുടെ ഈ നീക്കത്തില്‍ പ്രതീക്ഷയുണ്ട്. കേരളത്തില്‍ വിചാരണ നടത്തിയാല്‍ കേസ് തെളിയില്ല. മുഖ്യമന്ത്രി കേസില്‍ പലതരത്തില്‍ ഇടപെടല്‍ നടത്തുന്നുണ്ട്. സത്യമെന്തായാലും പുറത്തുവരും, 

മുഖ്യമന്ത്രി ടെന്‍ഷനിലാണ്. ഒട്ടും നോര്‍മലല്ലാതെയാണ് പെരുമാറുന്നത്. തന്നെ സഹായിക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയാണ്. ഇ.ഡിയെ പൂര്‍ണമായും വിശ്വസിക്കുന്നുവെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
Mr India 2022-07-20 21:04:17
. He works for Muslims only and anti-national.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക