Image

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ചു

ജോബിന്‍സ് Published on 20 July, 2022
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ചു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോക്സോ കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മാനന്തവാടി സ്വദേശി ബിജുവാണ് മരിച്ചത്. ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ടി.ബി രോഗിയായ ഇയാളെ ജയിലിലെ ആശുപത്രി വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. വാര്‍ഡിന് സമീപമുള്ള മതില്‍ കമ്പിയിലാണ് തൂങ്ങിയത്. പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട ബിജുവിനെ ഫെബ്രുവരി 10നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും നേരത്തെ സമാന സംഭവം നടന്നിരുന്നു. രണ്ടാഴ്ച മുമ്പ് മോഷണ കേസിലെ പ്രതിയായ തമിഴ്‌നാട് സ്വദേശി ഗോപിയാണ് ജയിലില്‍ തൂങ്ങി മരിച്ചത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക