Image

സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണ്ണായക നീക്കവുമായി ഇഡി ; കേസ് കേരളത്തിന് പുറത്തേയ്ക്ക് മാറ്റണം

ജോബിന്‍സ് Published on 20 July, 2022
സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണ്ണായക നീക്കവുമായി ഇഡി ; കേസ് കേരളത്തിന് പുറത്തേയ്ക്ക് മാറ്റണം

സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി സമര്‍പ്പിച്ചു. ബംഗളൂരുവിലേക്ക് മാറ്റണമെന്നാണ് ആവശ്യം.

കേരളത്തില്‍ കേസ് നടന്നാല്‍ അത് അട്ടിമറിക്കാപ്പെടാന്‍ സാധ്യതയുണ്ടെന്ന ആശങ്കയെ തുടര്‍ന്നാണ് ഇ ഡിയുടെ പുതിയ നീക്കം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടന്നേക്കുമെന്നും കേരളത്തില്‍ സര്‍ക്കാരിന്റെയും പൊലീസിന്റെയും പിന്തുണ ലഭിക്കുന്നില്ലെന്നും ഇഡി പറയുന്നു.

എം ശിവശങ്കര്‍ അടക്കമുള്ളവര്‍ ഉള്‍പ്പെട്ട കേസ് നിലവില്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണുള്ളത്. ബംഗളൂരുവിലേക്ക് മാറ്റിയാല്‍ കേസിന്റെ മേല്‍നോട്ടം കൂടുതല്‍ കാര്യക്ഷമമാകുമെന്നും ഇ ഡി പറയുന്നു.
ധന-നിയമ മന്ത്രാലയങ്ങളുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് ഇ ഡി ഇത്തരം ഒരു ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക