Image

അടിവസ്ത്രമഴിപ്പിച്ച കേസ് ; പ്രതിഷേധവുമായി അറസ്റ്റിലായവരുടെ ബന്ധുക്കള്‍

ജോബിന്‍സ് Published on 20 July, 2022
അടിവസ്ത്രമഴിപ്പിച്ച കേസ് ; പ്രതിഷേധവുമായി അറസ്റ്റിലായവരുടെ ബന്ധുക്കള്‍

കൊല്ലം ആയൂര്‍ മാര്‍ത്തോമാ കോളേജില്‍ നീറ്റ് പരീക്ഷ എഴുതാനെത്തിയവരുടെ അടിവസ്ത്രമഴിപ്പിച്ച സംഭവത്തില്‍ പ്രതിഷേധവുമായി അറസ്റ്റിലായവരുടെ ബന്ധുക്കള്‍. ചടയമംഗലം പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നാണ് ഇവര്‍ പ്രതിഷേധിച്ചത്. നിരപരാധികളെ പ്രതിയാക്കി എന്ന് ആരോപണം ഉന്നയിച്ചായിരുന്നു പ്രതിഷേധം. യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തി.

വിവാദത്തില്‍ കുട്ടികളുടെ പരിശോധന ചുമതലമുണ്ടായിരുന്ന സ്വകാര്യ ഏജന്‍സിക്കെതിരെ അറസ്റ്റിലായ ശുചീകരണ തൊഴിലാളികള്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ആയൂര്‍ മാര്‍ത്തോമ കോളേജിലെ ജീവനക്കാരാണ് സുരക്ഷാ ഏജന്‍സിക്കെതിരെ രംഗത്ത് വന്നത്. ഏജന്‍സിയിലെ ജീവനക്കാരുടെ നിര്‍ദ്ദേശപ്രകാരമാണ് അടിവസ്ത്രം അഴിപ്പിച്ചതെന്നായിരുന്നു ഇവര്‍ പറഞ്ഞത്.

കുട്ടികളുടെ അടിവസ്ത്രത്തില്‍ ലോഹഭാഗങ്ങള്‍ ഉള്ളതിനാല്‍ അടിവസ്ത്രം അഴിച്ചു മാറ്റണമെന്ന് ഏജന്‍സിക്കാര്‍ നിര്‍ദേശിച്ചുവെന്നും ഏജന്‍സിക്കാരുടെ ആവശ്യപ്രകാരം വിദ്യാര്‍ത്ഥിനികള്‍ക്ക് വസ്ത്രം മാറാന്‍ മുറി തുറന്നു കൊടുക്കുക മാത്രമാണ് ചെയ്തതെന്നും പ്രതിയാക്കപ്പെട്ട ജീവനക്കാര്‍ പറഞ്ഞു. കേസില്‍ റിമാന്റിലായ എസ് മറിയാമ്മ, കെ മറിയാമ്മ എന്നിവരുടേതാണ് വെളിപ്പെടുത്തല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക