Image

വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ട തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു

ജോബിന്‍സ് Published on 20 July, 2022
വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ട തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു

വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടാനുളള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറി. മുസ്ലീം സംധടനകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ട നടപടി പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. 

നിയമനം പിഎസ്സിക്ക് വിട്ട നിയമനിര്‍ണത്തില് ഭേദഗതിക്ക് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം സംഘടനകളുടെ യോഗത്തിലെ വികാരം സര്‍ക്കാര്‍ മാനിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പികെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തീരുമാനമെടുത്തതിന്റെ ഭാഗമായുള്ള തുടര്‍നടപടി സ്വീകരിച്ചു വരുന്നുവെന്ന് കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രി അറിയിച്ചു. 

സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ മുസ്ലിം സംഘടനകളും മുസ്ലിം ലീഗും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് മുഖ്യമന്ത്രി മുസ്ലിം നേതാക്കളുടെ യോഗം വിളിച്ചിരുന്നു. സര്‍ക്കാരിന് ഈ വിഷയത്തില്‍ നിര്‍ബന്ധബുദ്ധിയില്ലെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിക്കുകയും ചെയ്തിരുന്നു. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക