Image

ശബരിനാഥ് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ?

ജോബിന്‍സ് Published on 20 July, 2022
ശബരിനാഥ് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ?

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധവും ഒപ്പം അതിന് പിന്നില്‍ ശബരിനാഥനാണെന്ന രീതിയില്‍ പുറത്ത് വന്ന തെളിവുകളും അറസ്റ്റും ജാമ്യംവും എല്ലാം കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്ന രാഷ്ട്രീയ മൈലേജ് ചെറുതല്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ശബരിനാഥിന് അത് നല്‍കിയിരിക്കുന്നത് ഹീറോ പരിവേഷമാണ്. 

ഈ അവസരം സംഘടനാ തലത്തില്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ നീക്കം. തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് ശബരിനാഥിന്റെ പേരും നേതൃത്വം പരിഗണിക്കുന്നുണ്ട്.  ഈയാഴ്ച കോഴിക്കോട് നടക്കുന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിവിറിന് ശേഷം ചില ഡിസിസി അദ്ധ്യക്ഷന്‍മാരെ മാറ്റാനുള്ള ആലോചനകള്‍ നടക്കുന്നുണ്ട്. അതിലൊരു ജില്ലയാണ് തിരുവനന്തപുരം.

ശബരീനാഥിന് പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടായ അംഗീകാരത്തെ ജില്ലയിലെ സംഘടനയുടെ വളര്‍ച്ചക്ക് ഗുണപരമായി ഉപയോഗിക്കാനാണ് കെപിസിസി ആലോചിക്കുന്നത്. നിലവിലെ ഡിസിസി അദ്ധ്യക്ഷന്‍ പാലോട് രവിയെ മാറ്റുന്നതിനെ കുറിച്ച് കെപിസിസിക്ക് ആലോചനയുണ്ടായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജപ്പെട്ടവര്‍ക്ക് ഡിസിസി അദ്ധ്യക്ഷ സ്ഥാനം നല്‍കരുത് എന്ന നിര്‍ദേശമാണ് ശബരിനാഥിന് പുതിയ സ്ഥാനം ലഭിക്കുന്നതില്‍ തടസ്സമായി നില്‍ക്കുന്നത്. ഈ നിര്‍ദേശത്ത്ിന് തിരുവനന്തപുരത്ത് മാറുമോ എന്നാണ് അറിയാനുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക