Image

ശബരിനാഥിന്റെ അറസ്റ്റ് ; അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയില്ല

ജോബിന്‍സ് Published on 20 July, 2022
ശബരിനാഥിന്റെ അറസ്റ്റ് ; അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയില്ല

വിമാനത്തിലെ പ്രതിഷേധത്തിന്റെ പേരില്‍ മുഖ്യമന്ത്രിക്കെതിരായ വധഗൂഢാലോചന കുറ്റം ചുമത്തി കെ എസ് ശബരിനാഥിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കിയില്ല. സാധാരണ നടപടിയാണിതെന്നും വിഷയത്തില്‍ അടിയന്തര സാഹചര്യം കാണുന്നില്ലെന്നും ചൂണ്ടിക്കാട്ടിയ ഡെപ്യൂട്ടി സ്പീക്കര്‍ വിഷയം ആദ്യ സബ്മിഷനായി പരിഗണിക്കാമെന്നും വ്യക്തമാക്കി.

കോടതിയുടെ പരിഗണനയിലുള്ള വിഷയമണിതെന്നും സഭയില്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ല. വിഷയത്തിന് അടിയന്ത്ര പ്രാധാന്യം ഇല്ലെന്നും നിയമമന്ത്രി പി രാജീവ് പറഞ്ഞു. അതേസമയം ചട്ടം വളച്ചൊടിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീഷന്‍ പറഞ്ഞു. എന്നാല്‍ സോളാര്‍ കേസ് 7 പ്രാവശ്യം സഭയില്‍ ചര്‍ച്ച ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ബാര്‍ കോഴ കേസ് 4 പ്രാവശ്യം ചര്‍ച്ച ചെയ്തു. സൗകര്യത്തിന് വേണ്ടി റൂള് ഉദ്ധരിക്കുന്നത് ശരിയല്ല.കേസിനെ ബാധിക്കുന്നത് അല്ല പ്രശ്‌നമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഭീരുവിനെ പോലെ ഒളിച്ചോടുകയാണെന്ന് ആരോപിച്ച പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വിഷയത്തില്‍ ഷാഫി പറമ്പില്‍ എംഎല്‍എ ആണ് അടിയന്തരപ്രമേയത്തിന് അനുമതി നല്‍കിയത്. സ്വര്‍ണ - ഡോളര്‍ കടത്ത് കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം നടപടികളെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക