Image

യൂത്ത് കോണ്‍ഗ്രസ് വാട്‌സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റ് പുറത്തായത് അന്വേഷിക്കും': കെ എസ് ശബരിനാഥന്‍

Published on 19 July, 2022
 യൂത്ത് കോണ്‍ഗ്രസ് വാട്‌സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റ് പുറത്തായത് അന്വേഷിക്കും': കെ എസ് ശബരിനാഥന്‍

 

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് വാട്‌സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റ് പുറത്തായത് അന്വേഷിക്കുമെന്ന് മുന്‍ എംഎല്‍എ കെ എസ് ശബരിനാഥന്‍. സംഘടനയെ ശിഥിലമാക്കാന്‍ ശ്രമിക്കുന്നവര്‍ യൂത്ത് കോണ്‍ഗ്രസുകാരല്ല. സംഘടനാ തലത്തില്‍ അന്വേഷണം നടത്തും. ഉചിതമായ നടപടി സ്വീകരിക്കുമെന്നും ശബരിനാഥന്‍ വിശദീകരിച്ചു. മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ച ശേഷം പ്രതികരിക്കുകയായിരുന്നു ശബരിനാഥന്‍. 

കേരളം ബനാന റിപ്പബ്ലിക്കായെന്നും  ശബരീനാഥന്‍  പരിഹസിച്ചു. മുഖ്യമന്ത്രിക്കെതിരായ വധശ്രമ ഗൂഢാലോചന കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്  പ്രതികരണം.  എല്ലാ സംഭവങ്ങള്‍ക്കും പിന്നിലെ മാസ്റ്റര്‍ മൈന്റ് ഇ പി ജയരാജനാണ്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭീരുവാണെന്നും ശബരീനാഥന്‍ പരിഹസിച്ചു. കേസില്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ശബരീനാഥന് ജാമ്യം അനുവദിച്ചത്. അടുത്ത മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഫോണ്‍ ഹാജരാക്കണമെന്നതാണ് മറ്റൊരു ഉപാധി. അരലക്ഷം രൂപയുടെ ബോണ്ടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക