Image

ഇന്‍ഡിഗൊ കമ്പനി പൂട്ടാന്‍ പോകുന്നു'; ഇപിയെ പരിഹസിച്ച് സുധാകരന്‍, ബസ് പിടിച്ചിട്ടത് മോദി സ്‌റ്റൈല്‍ എന്ന് സതീശന്‍

Published on 19 July, 2022
 ഇന്‍ഡിഗൊ കമ്പനി പൂട്ടാന്‍ പോകുന്നു'; ഇപിയെ പരിഹസിച്ച് സുധാകരന്‍, ബസ് പിടിച്ചിട്ടത് മോദി സ്‌റ്റൈല്‍ എന്ന് സതീശന്‍

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ ഇനി യാത്ര ചെയ്യില്ലെന്ന ഇ പി ജയരാജന്റെ പ്രഖ്യാപനത്തില്‍ പരിഹാസവുമായി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. ഇ പിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്‍ഡിഗൊ കമ്പനി പൂട്ടാന്‍ പോകുന്നുവെന്നായിരുന്നു സുധാകരന്റെ കമന്റ്. ഇന്‍ഡിഗൊ കമ്പനിക്ക് ലാഭം ഉണ്ടാക്കി കൊടുക്കുന്നത് ഇ പി യും ഭാര്യയുമല്ലേ, എന്നും വിമാനത്തില്‍ പോകുന്ന കുടുംബക്കാരാണല്ലോ, ഇവര്‍ ടാറ്റയും ബിര്‍ളയുമാണല്ലോ എന്നും സുധാകരന്‍ പരിഹസിച്ചു.

അതേസമയം കുടിശിക അടയ്ക്കാത്തതിന്റെ പേരില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് കസ്റ്റഡിയിലെടുത്ത സംഭവത്തെയും സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിമര്‍ശിച്ചു. ഇന്‍ഡിഗോ ബസ് പിടിച്ചിട്ടത് അല്‍പത്തരമാണെന്നും എന്ത് പ്രതികാര നടപടിയും കൈക്കൊള്ളുമെന്നതിന് തെളിവാണെന്നും സുധാകരന്‍ പറഞ്ഞു. ഇന്‍ഡിഗോ ബസിനെതിരായ നടപടി മുണ്ടുടുത്ത മോദിയാണ് പിണറായി എന്ന പരാമര്‍ശത്തിന് അടിവരയിടുന്ന നടപടിയാണെന്നായിരുന്നു സതീശന്‍ പറഞ്ഞത്. മോദി ഭരണവും പിണറായി ഭരണവും തമ്മില്‍ എന്താണ് വത്യാസമെന്നും വിവാദങ്ങള്‍ ഉണ്ടാക്കുന്നത് സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക