Image

മധ്യപ്രദേശിലും ആം ആദ്‌മി പാർട്ടി കൊടികുത്തി 

Published on 19 July, 2022
മധ്യപ്രദേശിലും ആം ആദ്‌മി പാർട്ടി കൊടികുത്തി 

 

 

നിയമസഭാ തിരഞ്ഞെടുപ്പിനു 16 മാസം മാത്രം ബാക്കി നിൽക്കെ മധ്യപ്രദേശിൽ നടന്ന മേയർ തിരഞ്ഞെടുകളിൽ ആം ആദ്‌മി പാർട്ടി ആദ്യമായി ഒരു നേട്ടം കരസ്ഥമാക്കി -- വൻ നഗരമായി വളരുന്ന സിംഗ്‌റോളിയിൽ. സംസ്ഥാനം ഭരിക്കുന്ന ബി ജെ പിക്ക് മറ്റൊരു തിരിച്ചടി നൽകി സുപ്രധാനമായ ഗ്വാളിയർ മേയർ സ്ഥാനം കോൺഗ്രസും നേടി. 

പതിനാറിൽ അഞ്ചു മേയർ മത്സരങ്ങളുടെ ഫലം 20 നു വരാനുണ്ട്. 

പഞ്ചാബിൽ തകർപ്പൻ വിജയത്തോടെ ഭരണം പിടിച്ചു മാസങ്ങൾക്കുള്ളിലാണ് എ എ പി മധ്യപ്രദേശിൽ ഈ നേട്ടമുണ്ടാക്കുന്നത്. ബി ജെ പിയും കോൺഗ്രസും മാത്രം ജയിച്ചു വന്ന സംസ്ഥാനത്തു എ എ പിയും രംഗപ്രവേശം ചെയ്തു. അവരുടെ സ്ഥാനാർഥി റാണി അഗർവാൾ 34,038 വോട്ട് നേടിയപ്പോൾ ബി ജെ പിയുടെ ചന്ദ്രപ്രകാശിനു 24,879 വോട്ടും കോൺഗ്രസിന്റെ അരവിന്ദ് ചണ്ഡാലിനു 24,060മാണ്‌ ലഭിച്ചത്.

കഴിഞ്ഞ തവണ സിംഗ്‌റോളി ഉൾപ്പെടെ 16 മേയർ സ്ഥാനങ്ങൾ ബി ജെ പി പിടിച്ചിരുന്നു. 

ഏതാണ്ട് 60% ഗോത്ര വർഗക്കാർ ജീവിക്കുന്ന സിംഗ്‌റോളി കൽക്കരി ഖനികളുടെ നാടാണ്. സംസ്ഥാനത്തു അതിവേഗം വളരുന്ന നഗരം. 

ഗ്വാളിയറിൽ കോൺഗ്രസ് സ്ഥാനാർഥി ശോഭാ ശിഖർവർ നേടിയ വിജയവും ബി ജെ പിയെ അമ്പരപ്പിച്ചു. 26,000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് അവർ നേടിയത്. സ്ഥാനാർഥി നിർണയത്തിൽ ബി ജെ പി കേന്ദ്ര മന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യയും നരേന്ദ്ര സിങ് തോമറും തമ്മിൽ പരസ്യമായി ഉടക്കിയത് തോൽവിക്ക് കാരണമായെന്നു ബി ജെ പി വൃത്തങ്ങൾ പറയുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക