Image

പ്രവാചക നിന്ദാ : നുപൂറിന്റെ അറസ്റ്റ് കോടതി തടഞ്ഞു

ജോബിന്‍സ് Published on 19 July, 2022
പ്രവാചക നിന്ദാ : നുപൂറിന്റെ അറസ്റ്റ് കോടതി തടഞ്ഞു

നബി വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തിലായ ബിജെപി മുന്‍ വക്താവ് നുപുര്‍ ശര്‍മയെ അടുത്ത മാസം 10 വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. നുപുര്‍ ശര്‍മയ്ക്കെതിരെ കേസെടുത്ത എല്ലാ സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. ഡല്‍ഹിയിലെ ഒഴികെയുള്ള കേസുകള്‍ റദ്ദാക്കണമെന്ന നുപുറിന്റെ ആവശ്യത്തിലാണ് നോട്ടീസ് അയച്ചത്.

ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ കേസെടുത്ത സംസ്ഥാനങ്ങളോട് ഹൈക്കോടതി നിര്‍ദേശിച്ചു. നുപുര്‍ ശര്‍മയെ വധിക്കാന്‍ പാകിസ്ഥാനില്‍ നിന്ന് നുഴഞ്ഞു കയറിയതായി റിപ്പോര്‍ട്ടുകളുണ്ടെന്നും അവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം രേഖപ്പെടുത്തിയ കോടതി, അറസ്റ്റില്‍ നിന്ന് നല്‍കിയ താല്‍ക്കാലിത സംരക്ഷണം, ഭാവിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ക്കും ബാധകമാണെന്ന് വ്യക്തമാക്കി.

വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ 9 കേസുകളാണ് നുപൂര്‍ ശര്‍മയ്ക്കെതിരെയുള്ളത്. സുപ്രീംകോടതി അവധിക്കാല ബെഞ്ചിന്റെ പരമാര്‍ശങ്ങള്‍ക്ക് പിന്നാലെ നിരവധി ഭീഷണി കോളുകള്‍ ലഭിക്കുന്നതായും ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നുമാണ് ഭീഷണികളെന്നും നുപുര്‍ കോടതിയെ അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക