Image

ഇന്‍ഡിഗോയുടെ നിലപാട് പ്രതികളെ സഹായിക്കുന്നത് ; വിമര്‍ശിച്ച് മുഖ്യമന്ത്രി

ജോബിന്‍സ് Published on 19 July, 2022
ഇന്‍ഡിഗോയുടെ നിലപാട് പ്രതികളെ സഹായിക്കുന്നത് ; വിമര്‍ശിച്ച് മുഖ്യമന്ത്രി

വിമാനത്തിനുള്ളിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം ഭീകരപ്രവര്‍ത്തനം തന്നെയാണെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് എതിരെ കേസെടുക്കില്ല. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായാണ് അദ്ദേഹം ഇടപെട്ടതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇ പി ജയരാജനെതിരെ കേസെടുക്കാത്ത സാഹചര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നല്‍കിയ സബ്മിഷനില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ പി ജയരാജന്‍ മര്‍ദ്ദിച്ചു. സംഭവത്തില്‍ പരാതി നല്‍കിയിട്ടും കേസ് എടുത്തില്ല. മൂന്നാഴ്ച്ചത്തേക്ക് ഇ പിയെ ഇന്‍ഡിഗോ വിലക്കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്തതിനെക്കാള്‍ വലിയ കുറ്റമാണെന്ന് ഇന്‍ഡിഗോ കണ്ടെത്തി. ഈ സാഹചര്യത്തില്‍ കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഇല്ലാത്ത വധശ്രമത്തിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതും ഇ പി ജയരാജന് എതിരെ കേസെടുക്കാത്തതും സര്‍ക്കാരിന്റെ ഇരട്ടനീതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. 19 കേസില്‍ പ്രതികളായവരെ കുഞ്ഞെന്ന് വിളിച്ച് പ്രതിപക്ഷ നേതാവ് ഏറ്റെടുക്കേണ്ടയെന്നും അവരെ ഒക്കത്തെടുക്കാന്‍ അവിടെ വേറെ ആളുണ്ടല്ലോ എന്നും മുഖ്യമന്ത്രിയുടെ പരിഹാസിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക