Image

ഇപി ജയരാജനെ ട്രോളി ഇന്‍ഡിഗോയുടെ ഫേസ് ബുക്ക് പോസ്റ്റ്

ജോബിന്‍സ് Published on 19 July, 2022
ഇപി ജയരാജനെ ട്രോളി ഇന്‍ഡിഗോയുടെ ഫേസ് ബുക്ക് പോസ്റ്റ്

വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ചവിട്ടി നിലത്തിട്ടത് ഏറെ ചര്‍ച്ചയായിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ മൂന്നാഴ്ചത്തേയ്ക്ക് ഇന്‍ഡിഗോയില്‍ യാത്ര ചെയ്യുന്നതില്‍ നിന്നും വിലക്കിയത്. ഇതിന് ശേഷം ഇപിയുടെ പ്രതികരണമായിരുന്നു ഏറെ രസകരം. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തിന് ഏറ്റവും കൂടുതല്‍ ഇന്‍ഡിഗോയില്‍ യാത്ര ചെയ്തിട്ടുള്ളത് താനും ഭാര്യയുമാണെന്ന് അദ്ദേഹം പറഞ്ഞു. 

ഇന്‍ഡിഗോയ്ക്ക് നിലപാടും നിലവാരവുമില്ലെന്നും ഇതിനാല്‍ ഇനി നടന്നു പോയാലും ഇന്‍ഡിഗോയില്‍ കയറില്ലെന്നും ഇപി മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ വൈകിട്ട് കണ്ണൂരിന് പോകാനായി മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്ന ടിക്കറ്റ് റദ്ദാക്കിയ ജയരാജനും ഭാര്യയും ട്രെയിനിലാണ് പോയത്. ഇങ്ങനെ വിമാനമുപേക്ഷിച്ച് ട്രെയിനില്‍ ജയരാജന്‍ യാത്ര ചെയ്തതിന് പിന്നാലെ ഇന്‍ഡിഗോ ഫേസ്ബുക്കിലിട്ടിരിക്കുന്ന പോസ്റ്റാണ് ചര്‍ച്ച ചെയ്തിരിക്കുന്നത്. 

ഒരു പെണ്‍കുട്ടി റെയില്‍ പാളത്തില്‍ നിന്ന് മുകലിലൂടെ പറക്കുന്ന ഇന്‍ഡിഗോ വിമാനം നോക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് ഇപിയെ ട്രോളിയതാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളത്രയും. ഇന്നലെ ഇപിയ്‌ക്കെതിരെ ഇന്‍ഡിഗോ നടപടിയെടുത്തതിന് പിന്നാലെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ഇന്‍ഡിഗോയുടെ പേജില്‍ കമന്റുകളിടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക