Image

ഡല്‍ഹിയിലെ സാവാരിക്കും മുഖ്യമന്ത്രിക്ക് പുതിയ ഇന്നോവ ക്രിസ്റ്റ വരുന്നു 

ജോബിന്‍സ് Published on 19 July, 2022
ഡല്‍ഹിയിലെ സാവാരിക്കും മുഖ്യമന്ത്രിക്ക് പുതിയ ഇന്നോവ ക്രിസ്റ്റ വരുന്നു 

യാത്രക്കായി മുഖ്യമന്ത്രി വാങ്ങുന്ന ആഢംബരക്കാറുകള്‍ ഇതിനകം തന്നെ വലിയ ചര്‍ച്ചയായി കഴിഞ്ഞു. ഈ കഴിഞ്ഞയിടയ്ക്കാണ് 89 ലക്ഷം രൂപ മുടക്കി നാല് വാഹനങ്ങള്‍ വാങ്ങിയത്. ഇതില്‍ കിയ കാര്‍ണിവല്‍ മുഖ്യമന്ത്രിയുടെ യാത്രയ്ക്കും ബാക്കി മൂന്നെണ്ണം സുരക്ഷയ്ക്കുമായിരുന്നു. 

ഇപ്പാള്‍ ഒരു പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാനാണ് ഉത്തരവിട്ടിരിക്കുന്നത്. അതാകട്ടെ വല്ലപ്പോഴും ഡല്‍ഹിയിലെത്തുന്ന മുഖ്യമന്ത്രിയുടെ അവിടുത്തെ യാത്രകള്‍ക്കാണ്. മുഖ്യമന്ത്രിക്ക് മാത്രമല്ല, ഗവര്‍ണര്‍ക്കും ദില്ലിയിലെ യാത്രയ്ക്ക് വാഹനം പുതിയത് തന്നെ. 

നാല് മാസം മുമ്പാണ് 85 ലക്ഷം മുടക്കി ഗവര്‍ണര്‍ക്ക് പുതിയ ബെന്‍സ് വാങ്ങാന്‍ ഉത്തരവിറക്കിയത്. ദില്ലിയില്‍ വീടുള്ള ഗവര്‍ണര്‍ക്കും ഇനി ദില്ലി യാത്രകള്‍ക്ക് ഉപയോഗിക്കാന്‍ പുത്തന്‍ ഇന്നോവ ക്രിസ്റ്റ വരും എന്ന് ചുരുക്കം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക