Image

തന്റെ  പ്രസംഗം വളച്ചൊടിച്ചു ; നിയമസഭയില്‍ വിശദീകരണവുമായി സജി ചെറിയാന്‍

ജോബിന്‍സ് Published on 19 July, 2022
തന്റെ  പ്രസംഗം വളച്ചൊടിച്ചു ; നിയമസഭയില്‍ വിശദീകരണവുമായി സജി ചെറിയാന്‍

മല്ലപ്പള്ളിയില്‍ താന്‍ നടത്തിയ പ്രസംഗം വളച്ചൊടിക്കപ്പെടുകയായിരുന്നെന്ന് സജി ചെറിയാന്‍ നിയമസഭയില്‍. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പൊതു പ്രവര്‍ത്തകനാണ് താന്‍. ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല. അത് സംരക്ഷിക്കണമെന്നാണ് തന്റെ നിലപാടെന്നും ഭരണഘടനാ മൂല്യങ്ങള്‍ക്ക് ശാക്തീകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ചട്ടം 64 അനുസരിച്ച് നിയമസഭയില്‍ നടത്തിയ പ്രത്യേക പ്രസ്താവനയിലാണ് ഇക്കാര്യം സജി ചെറിയാന്‍ വ്യക്തമാക്കിയത്. ഭരണഘടനയുടെ ആമുഖം വായിച്ച് കൊണ്ടാണ് അദ്ദേഹം വിശദീകരണം നടത്തിയത്. ഭരണഘടന മൂല്യങ്ങള്‍ വെല്ലുവിളിക്കപ്പെടുന്നുവെന്ന ആശങ്കയാണ് താന്‍ പങ്കുവെച്ചത്. പ്രസംഗം വളച്ചൊടിക്കപ്പെട്ടതില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ മൂല്യങ്ങള്‍ അട്ടിമറിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളാണ്. അംബേദ്ക്കറെ അപമാനിച്ചിട്ടില്ല. അംബേദ്ക്കര്‍ ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന്റെ സംരക്ഷകനാണ്. ഉന്നത ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് താന്‍ രാജിവെച്ചത്. ജനങ്ങള്‍ക്കൊപ്പം ഇനിയും മുന്നിലുണ്ടാകുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

അതേസമയം ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചു എന്ന പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ സിപിഎം പരിപാടിക്കിടെയായിരുന്നു പ്രസംഗം. പ്രസംഗത്തിന്റെ പൂര്‍ണ വീഡിയോ കേസിലെ ഹര്‍ജിക്കാരനായ അഡ്വ. ബൈജു നോയല്‍ ഇന്ന് ഡിജിപിക്ക് കൈമാറും. വീഡിയോ പെന്‍ഡ്രൈവിലാക്കിയാണ് കൈമാറുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക