Image

വര്‍ഗ്ഗീയതയെ ചെറുക്കാന്‍ ഹിന്ദുത്വം പഠിക്കാനൊരുങ്ങി സിപിഎം

ജോബിന്‍സ് Published on 19 July, 2022
വര്‍ഗ്ഗീയതയെ ചെറുക്കാന്‍ ഹിന്ദുത്വം പഠിക്കാനൊരുങ്ങി സിപിഎം

വര്‍ഗീയതയെ  ചെറുക്കുന്നതിന് വേണ്ടി ഹിന്ദുത്വത്തെ കുറിച്ച് പഠിക്കാന്‍ ഒരുങ്ങി സിപിഐഎം. എന്താണ് ഹിന്ദുത്വം,ആര്‍.എസ്.എസിന്റെ പ്രവര്‍ത്തന രീതി എങ്ങനെയാണ്, ഹിന്ദുത്വത്തെ ആര്‍എസ്എസ് എങ്ങനെയാണ് രാഷ്ട്രീയമായി ഉപയോഗിക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പാര്‍ട്ടി ക്ലാസുകളില്‍ പഠിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇക്കാര്യങ്ങള്‍ പാര്‍ട്ടിയുടെ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ എന്താണ് ആര്‍എസ്എസ് എന്നും അതിന്റെ പ്രയോഗ രീതിയും തിരിച്ചറിഞ്ഞ് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് സിപിഐഎം ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ മാത്രമേ വര്‍ഗീയതയെ കൃത്യമായി പ്രതിരോധിക്കാനാകൂവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പാര്‍ട്ടി പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്.

പാര്‍ട്ടിയിലേക്ക് പുതിയതായി എത്തുന്ന എല്ലാ ചെറുപ്പക്കാരേയും ഈ പാര്‍ട്ടി ക്ലാസിന്റെ ഭാഗമാക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അവര്‍ക്ക് പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ പരിശീലനം നല്‍കും.

ഹിന്ദി മേഖലയില്‍ പാര്‍ട്ടി കേഡര്‍മാരുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് പാര്‍ട്ടിയുടെ മറ്റൊരു തീരുമാനം. ഇതിനായി ഹിന്ദി ഭാഷാ പ്രദേശങ്ങളില്‍ സ്‌കൂള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇവിടെ നിന്നും പരിശീലനം ലഭിച്ചവര്‍ പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക