Image

മന്ത്രി ആന്റണി രാജുവിനെതിരായ കേസ് ; സിജെഎം കോടതി ഫയലുകള്‍ വിളിപ്പിച്ചു

ജോബിന്‍സ് Published on 19 July, 2022
മന്ത്രി ആന്റണി രാജുവിനെതിരായ കേസ് ; സിജെഎം കോടതി ഫയലുകള്‍ വിളിപ്പിച്ചു

മന്ത്രി ആന്റണിരാജുവിനെതിരായ തൊണ്ടി മുതല്‍ മോഷണക്കേസില്‍ വിചാരണ വൈകുന്നു എന്ന ആരോപണത്തിനിടെ നിര്‍ണ്ണായക നീക്കവുമായി കോടതി. നെടുമ്മങ്ങാട് കോടതിയില്‍ നിന്നും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഫയലുകള്‍ വിളിപ്പിച്ചു. 

16 വര്‍ഷമായിട്ടും വിചാരണ നടക്കുന്നില്ല എന്നത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് സിജെഎം കോടതി ഫയലുകള്‍ വിളിപ്പിച്ചത്. അതേസമയം സെഷന്‍സ് കോടതിയില്‍ വിചാരണ നടക്കുമ്പോഴെ മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാന്‍ ഗൂഢാലോചന നടന്നുവെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടു. 

അടിവസ്ത്രത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തുന്നതിനിടെ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂവിനെ രക്ഷിക്കാനാണ് തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായ ആന്റണി രാജു ഇടപെട്ട് വെട്ടിച്ചെറുതാക്കിയത്. ഇതേ തുടര്‍ന്ന് തെളിവുകളുടെ അഭാവത്തില്‍ പ്രതിയെ കോടതി വെറുതെ വിട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക