Image

എന്‍എസ്എസ് മുന്‍ പ്രസിഡന്റ് പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ അന്തരിച്ചു

ജോബിന്‍സ് Published on 19 July, 2022
എന്‍എസ്എസ് മുന്‍ പ്രസിഡന്റ് പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ അന്തരിച്ചു

എന്‍എസ്എസ് മുന്‍ പ്രസിഡന്റ് അഡ്വ. പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ അന്തരിച്ചു. 90 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

മുന്‍ ജില്ലാ ജഡ്ജി ആയിരുന്നു. ഒരു മാസം മുമ്പാണ് അദ്ദേഹം എന്‍എസ്എസിന്റെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ 2012 മുതല്‍ തുടര്‍ച്ചയായി നാല് തവണ എന്‍എസ്എസ് പ്രസിഡന്റ് ്സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

എന്‍എസ്എസ് പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റ്, എന്‍എസ്എസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗം,ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം ബുധനാഴ്ച പത്തനംതിട്ടയില്‍ നടക്കും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക