Image

പോപ്പുലര്‍ ഫ്രണ്ടിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത വനിത എഎസ്‌ഐക്കെതിരെ നടപടിക്ക് ശുപാര്‍ശ

ജോബിന്‍സ് Published on 19 July, 2022
പോപ്പുലര്‍ ഫ്രണ്ടിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത വനിത എഎസ്‌ഐക്കെതിരെ നടപടിക്ക് ശുപാര്‍ശ

ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ ചെറിയ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസുമായി ബന്ധപ്പെട്ട പോപ്പുലര്‍ഫ്രണ്ടിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ച സംഭവത്തില്‍ വനിത എഎസ്ഐക്കെതിരെ നടപടിക്ക് ശിപാര്‍ശ. കാഞ്ഞിരപ്പള്ളി എഎസ്ഐ റംല ഇസ്മായിലിന് എതിരെ നടപടി വേണമെന്നാണ് ശിപാര്‍ശ.

ജൂലൈ അഞ്ചിനാണ് റംല ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തത്. സംഭവം നടന്ന് എട്ട് ദിവസത്തിന് ശേഷം ഇന്നലെയാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ റിമാന്‍ഡിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാമ് വനിതാ എഎസ്ഐ പങ്കുവെച്ചത്. ഇതാണ് വിവാദമായത്.

കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ എഎസ്ഐ ആണ് റംല ഇസ്മയില്‍. സംഭവം വിവാദമായതിനെ തുടര്‍ന്ന് റംല ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നു. ഭര്‍ത്താവാണ് ഇത് ഷെയര്‍ ചെയ്തതെന്നാണ് റംല വിശദീകരിച്ചത്. ഇത് തള്ളിയാണ് വകുപ്പുതല നടപടിക്ക് ശിപാര്‍ശ ചെയ്തിരിക്കുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക