Image

വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം ; കേന്ദ്രത്തെ പ്രതിഷേധമറിയിച്ച് കേരളം

ജോബിന്‍സ് Published on 19 July, 2022
വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം ; കേന്ദ്രത്തെ പ്രതിഷേധമറിയിച്ച് കേരളം

കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ പ്രതിഷേധവുമായി കേരളം. ശക്തമായ പ്രതിഷേദം കേരളം കേന്ദ്രത്തെ അറിയിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. സംഭവം നാണക്കേട് ഉണ്ടാക്കുന്നതും ഞെട്ടിക്കുന്നതുമാണെന്ന് മന്ത്രി പറഞ്ഞു. 

ഏജന്‍സിക്ക് എതിരെ കര്‍ശന നടപടി എടുക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. സംഭവം ലോക്‌സഭയിലും ഉന്നയിക്കാനാണ് കേരളത്തിന്റെ തീരുമാനം. ഇത് സംബന്ധിച്ച് എംപിമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. 

സംഭവം ഗൗരവമുള്ളതാണ്. സമഗ്രമായ അന്വേഷണം വേണം. നീറ്റ് പരീക്ഷാ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കണമെന്നും എംപിമാര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് നാഷണല്‍ ടെസ്റ്റിംഗം ഏജന്‍സി(എന്‍ടിഎ) പറയുന്നു. പരീക്ഷ നടക്കുന്ന സമയത്തോ അതിന് ശേഷമോ പരാതി ലഭിച്ചിട്ടില്ല. ഇത്തരം നടപടികള്‍ അനുവദനീയമല്ലെന്നും ഏജന്‍സി അറിയിച്ചു. അന്വേഷണം നടത്തുമെന്നും നാഷണല്‍ ടെസ്റ്റിംഗം ഏജന്‍സിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍ ജെ ബാബു വ്യക്തമാക്കി.

അതേസമയം, ആയൂരിലെ പരീക്ഷ കേന്ദ്രത്തിനെതിരെ പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. പരീക്ഷ കേന്ദ്രത്തില്‍ മോശം അനുഭവമാണ് ഉണ്ടായതെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്ക് ഇട്ട് ഇരുന്നാണ് പരീക്ഷ എഴുതിയത്. പരീക്ഷ കഴിഞ്ഞ് കോളേജില്‍ വച്ച് അടിവസ്ത്രം ഇടാന്‍ അനുവദിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക