Image

തുറന്ന കാസ്‌കറ്റിനു മുമ്പില്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ കൂട്ടയടി. ഫ്യൂണറല്‍ ഹോമിനെതിരെ കേസ്

പി പി ചെറിയാന്‍ Published on 18 July, 2022
തുറന്ന കാസ്‌കറ്റിനു മുമ്പില്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ കൂട്ടയടി. ഫ്യൂണറല്‍ ഹോമിനെതിരെ കേസ്

ബ്രൂക്ക്‌ലിന്‍: ഭര്‍ത്താവിന്റെ മെമ്മോറിയില്‍ സര്‍വീസ് നടക്കുന്നതിനിടയില്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ പൊരിഞ്ഞ അടി നടന്നതു തടയാന്‍ ഫ്യൂണറല്‍ ഹോം അധികൃതര്‍ പരാജയപ്പെട്ടു എന്ന ആരോപിച്ചു വിധവ ലൊ സ്യൂട്ട് ഫയല്‍ ചെയ്തു.

തുറന്നിട്ടിരുന്ന കാസ്‌കറ്റിനു മുകളില്‍ വെച്ചിരുന്ന റീത്തുകള്‍ മറച്ചിടുകയും, ശവമഞ്ചത്തില്‍ അടിക്കുകയും ഇടിക്കുകയും ചെയ്തതായും ഇവര്‍ ആരോപിക്കുന്നു.

ഫ്യൂണറേറിയ വാന്‍-ജോസഫ് ഫ്യൂണറല്‍ ഹോമിനെതിരെ മരിച്ചുപോയ വ്യക്തിയുടെ ഭാര്യ ഒര്‍മില്ല റമോസാണ് ലൊസ്യൂട്ട് ഫയല്‍ ചെയ്തിരിക്കുന്നത്.

നോര്‍ത്ത് കരോലിനാ ഹാംഗിഗ് സ്‌റ്റേറ്റ് പാര്‍ക്കിലെ നീന്തല്‍ കുളത്തിലാണ് റീമോസിന്റെ ഭര്‍ത്താവ് മാര്‍ക്ക് ആന്റണി റുണി മരിച്ചത്. നാലു മക്കളാണ് ഈ ദമ്പതിമാര്‍ക്ക് ഉണ്ടായിരുന്നത്. കൗമാര പ്രായത്തില്‍ തന്നെ ഇവര്‍ പ്രണയിക്കുകയും, ആദ്യ കുഞ്ഞ് 17-ാം വയസ്സില്‍ റമോസിന് ജനിച്ചു. പക്ഷേ ഇവരുടെ പ്രണയം കുടുംബാംഗങ്ങള്‍ എതിര്‍ത്തിരുന്നു. മാര്‍ക്ക് ആന്റണിയുടെ മരണത്തിന് ഭാര്യയാണ് ഉത്തരവാദിയെന്നും ഇവര്‍ ആരോപിച്ചു.
ഭര്‍ത്താവിനെ ക്രിമേറ്റ് ചെയ്യണമെന്നായിരുന്നു ഭാര്യയുടെ ആഗ്രഹം. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഇതിനെ എതിര്‍ത്തു. ഇതിനെ തുടര്‍ന്നാണ് വാക്കേറ്റവും, അടിപിടിയും നടന്നത്. ഇതേ സമയം ഫ്യൂണറല്‍ ഹോമിന്റെ ചുമതലുള്ള ഒരാള്‍ റമോസിന്റെ മകനെ വിളിച്ചു 911 ല്‍ വിളിക്കുവാന്‍ ആവശ്യപ്പെട്ടു. പോലീസെത്തി റമോസ് ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റുചെയ്തു. റമോസ് ആരോപിക്കുന്ന ഫ്യൂണറല്‍ ഹോം നടത്തിപ്പുകാര്‍ക്ക് ഇതൊഴിവാക്കാമായിരുന്നു. ഇതാണ് ലൊ സ്യൂട്ടിലേക്ക് നയിച്ചത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക