Image

ഇണങ്ങിയും പിണങ്ങിയും 20 വർഷം കഴിഞ്ഞു ജെനിഫർ ലോപ്പസും ബെൻ അഫ്‌ളെക്കും വിവാഹിതരായി 

Published on 18 July, 2022
ഇണങ്ങിയും പിണങ്ങിയും 20 വർഷം കഴിഞ്ഞു ജെനിഫർ ലോപ്പസും ബെൻ അഫ്‌ളെക്കും വിവാഹിതരായി 



ഹോളിവുഡ് താരങ്ങൾ ജെനിഫർ ലോപ്പസും (49) ബെൻ അഫ്‌ളെക്കും (52) വിവാഹിതരായി. ശനിയാഴ്ച്ച ലാസ് വെഗാസിൽ നടന്ന വിവാഹത്തിനു ശേഷം ഗായികയും നടിയുമായ ജെനിഫർ ലോപ്പസ് തന്റെ പേരും മാറ്റി -- മിസിസ് ജെനിഫർ ലിൻ അഫ്‌ളെക്ക്. 

'ഗിഗ്ലി' എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴായിരുന്നു 2001ൽ ജെനിഫറും അഫ്‌ളെക്കും പ്രേമത്തിലായത്. അന്നു നടി ക്രിസ് ജൂഡിന്റെ ഭാര്യ ആയിരുന്നു. പക്ഷെ 2002ൽ അവർ പിരിഞ്ഞു. പിന്നീട് പരാജയപ്പെട്ട വിവാഹങ്ങൾക്കു ശേഷം ഇരുവരും 2021 ൽ വീണ്ടും ഒന്നിച്ചു. 

'ഇരുപതു വര്ഷം കാത്തിരുന്ന ശേഷം' നടന്ന വിവാഹത്തെ പറ്റി ജെനിഫർ കുറിച്ചു: "പ്രേമം മനോഹരമാണ്. പ്രേമം കരുണാർദ്രമാണ്. പ്രേമത്തിനു ക്ഷമയുമുണ്ട്. 20 വർഷത്തെ ക്ഷമ."

പഴയൊരു സിനിമയിൽ നിന്നുള്ള വസ്ത്രങ്ങളാണ് വിവാഹത്തിന് അണിഞ്ഞതെന്നു ഗായിക പറഞ്ഞു. ഒരു കൊച്ചു ചാപ്പലിൽ ആയിരുന്നു വിവാഹം. ഇനിയുള്ള കാലം അണിയാൻ തീരുമാനിച്ച മോതിരങ്ങൾ കൈമാറി. 

"ഞങ്ങൾക്ക് പ്രതീക്ഷിക്കാവുന്ന ഏറ്റവും മികച്ച വിവാഹം ആയിരുന്നു അത്." 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക