Image

വരികള്‍ക്കിടയിലൂടെ (July-18, 2022-രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 18 July, 2022
വരികള്‍ക്കിടയിലൂടെ (July-18, 2022-രാജന്‍ കിണറ്റിങ്കര)
1) പുതുക്കിയ ജി.എസ്.ടി. അരിയും ഭക്ഷ്യധാന്യങ്ങളും തൂക്കിവില്‍പ്പനയ്ക്ക് ബാധകമല്ല , ജി.എസ്.ടി. പാക്കറ്റ് സാധനങ്ങൾക്ക് മാത്രം.
@ ചുരുക്കത്തിൽ കടക്കാരൻ പറയുന്ന വില, കടക്കാരൻ പറയുന്ന എക്സ്പയറി ഡേറ്റ്,  ഇത് വിശ്വസിക്കാമെങ്കിൽ  ജി.എസ്.ടി. വേണ്ട
 
2) തിരുവനനന്തപുരം : നഗ്നനായി മോഷണം നടത്തിയ കള്ളന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കടയുടമ, വീഡിയോ കാണാന്‍ ക്യുആര്‍ കോഡും.
@ കള്ളന്റെ മോബൈലിലേക്ക് OTP പോകുമോ?
 
3) രാഹുൽജി ഇന്ത്യയിൽ ഉണ്ടോ? അറിയാൻ ആഗ്രഹം : വിമർശിച്ച് കെസിആറിന്റെ മകൾ
@ എവിടെ ആയാലെന്താ ? ട്വിറ്റർ അക്കൗണ്ട് ഇന്ത്യക്ക് പുറത്തും  പ്രവർത്തിക്കും
 
4) എം എം മണിയുടെ പ്രസ്താവനക്കെതിരെ പ്രക്ഷോഭം ശക്തമാക്കാൻ പ്രതിപക്ഷം
@ നിയമസഭയിൽ സ്വർണ്ണ വില കുറഞ്ഞു. പിടിച്ചു നിർത്താനാവാതെ മണി (രൂപ)
 
5) ഇഡിയുടെ നോട്ടീസ് കിട്ടിയിട്ടില്ല, കിട്ടിയാലും ഹാജരാകില്ലെന്ന് തോമസ് ഐസക്ക്
 
@ അങ്ങിനെ പറയരുത്, ജീവചരിത്രത്തിൽ 2022 ൽ ഇ ഡി.നോട്ടീസ് നൽകി ആദരിച്ചു എന്നെഴുതിക്കൂടെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക