Image

കള്ളക്കുറിച്ചിയിലെ വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് പേര്‍ അറസ്റ്റില്‍

ജോബിന്‍സ് Published on 18 July, 2022
കള്ളക്കുറിച്ചിയിലെ വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് പേര്‍ അറസ്റ്റില്‍

തമിഴ്നാട് കള്ളക്കുറിച്ചിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ കുറിപ്പില്‍ പേര് നല്‍കിയിട്ടുള്ള അധ്യാപകരെയാണ് അറസ്റ്റ് ചെയ്തത്.  സ്‌കൂള്‍ പ്രിന്‍സിപ്പളും രണ്ട് അധ്യാപകരുമാണ് അറസ്റ്റിലായത്. 

കേസന്വേഷണം ക്രൈംബ്രാഞ്ച് സിഐഡി സംഘം ഏറ്റെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജൂലൈ 12ന് പ്ലസ് ടു വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. മൂന്നാം നിലയില്‍ നിന്നാണ് ചാടിയത്. 

കഴിഞ്ഞ ദിവസമായിരുന്നു മരണം സംഭവിച്ചത്. കുറ്റക്കാര്‍ക്ക് എതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുക്കളും, നാട്ടുകാരും, സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ഇന്നലെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
സ്‌കൂള്‍ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കത്തിച്ച് പ്രതിഷേധം അക്രാമസക്തമാകുകയും പൊലീസുമായി ഏറ്റുമുട്ടലുണ്ടാകുകയും ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക