Image

വിമാനത്തിലെ പ്രതിഷേധം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശബരിനാഥന് നോട്ടീസ് 

ജോബിന്‍സ് Published on 18 July, 2022
വിമാനത്തിലെ പ്രതിഷേധം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശബരിനാഥന് നോട്ടീസ് 

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തില്‍ പ്രതിഷേധം നടത്തിയ സംഭവത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനുമായ ശബരിനാഥിന് പൊലീസിന്റെ നോട്ടീസ്.

ചോദ്യം ചെയ്യലിന് നാളെ 11 മണിക്ക് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറാണ് നോട്ടീസ് നല്‍കിയത്.പ്രതിഷേധത്തിന് നിര്‍ദ്ദേശം നല്‍കിയത് ശബരീനാഥന്‍ ആണെന്ന് വവരം ലഭിച്ചിട്ടുണ്ടെന്നും ഇതേ തുടര്‍ന്നാണ് ചോദ്യം ചെയ്യുന്നതെന്നും പൊലീസ് അറിയിച്ചു.

അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കുമെന്നും എന്നാല്‍ വിമാനത്തിലെ പ്രതിഷേധം സംഘടനയുടെ തീരുമാനമായിരുന്നോ എന്ന് ഇപ്പോള്‍ പറയാന്‍ ആവില്ലെന്നും ശബരിനാഥന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക