Image

പാര്‍ട്ടി യോഗത്തില്‍ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ച ഹംസയ്‌ക്കെതിരെ അച്ചടക്ക നടപടി

ജോബിന്‍സ് Published on 18 July, 2022
പാര്‍ട്ടി യോഗത്തില്‍ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ച ഹംസയ്‌ക്കെതിരെ അച്ചടക്ക നടപടി

മുസ്ലീം ലീഗിന്റെ പ്രവര്‍ത്തക സമിതി യോഗത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ച നേതാവിനെതിരെ അച്ചടക്ക നടപടിയെടുത്ത് പാര്‍ട്ടി. കെ.എസ്. ഹംസയ്‌ക്കെതിരെയാണ് നടപടി. അദ്ദേഹത്തെ പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും നീക്കി. ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ ഇടപെട്ടാണ് നടപടിയെടുത്തത്. രൂക്ഷമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. 

എറണാകുളത്ത് നടന്ന മുസ്ലിംലീഗിന്റെ പ്രവര്‍ത്തക സമിതി യോഗത്തിലായിരുന്നു വിമര്‍ശനം. കുഞ്ഞാലിക്കുട്ടി യുഡിഎഫിലാണോ എല്‍ഡിഎഫിലാണോ എന്ന് അണികള്‍ക്ക് സംശയമുണ്ട്. കെ റെയില്‍ പോലുള്ള വിഷയങ്ങളില്‍ വ്യക്തതയില്ലാതെയാണ് അദ്ദേഹം സംസാരിക്കുന്നതെന്നും കെ എസ് ഹംസ വിമര്‍ശിച്ചിരുന്നു. ഫണ്ട് ശേഖരണത്തിലെ സുതാര്യത, ചന്ദ്രിക പ്രസിദ്ധീകരണങ്ങളുടെ നിലനിര്‍ത്തല്‍ എന്നീ കാര്യങ്ങളിലും വിമര്‍ശനം ഉയര്‍ന്നിരുന്നു.

കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചിതിനല്ല, മറിച്ച് യോഗത്തില്‍ ആരൊക്കെ പങ്കെടുത്തുവെന്നും എന്തെല്ലാം കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും മാധ്യമങ്ങളോട് പറഞ്ഞതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍ നടപടിയെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക