Image

രാഷ്ട്രപതി വോട്ടെടുപ്പ് ഇന്ന്, ജയമുറപ്പിച്ച് ദ്രൗപദി മുര്‍മു

Published on 18 July, 2022
രാഷ്ട്രപതി വോട്ടെടുപ്പ് ഇന്ന്, ജയമുറപ്പിച്ച് ദ്രൗപദി മുര്‍മു

ന്യൂഡല്‍ഹി: ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലുമായി ഇന്നു നടക്കും. 

എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവും സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയും തമ്മിലാണ് മത്സരം. 60 ശതമാനത്തിലേറെ വോട്ട് ലഭിക്കുമെന്നു കരുതുന്ന ദ്രൗപദി മുര്‍മു ജയമുറപ്പിച്ചു. വോട്ടെണ്ണല്‍ 21ന് പാര്‍ലമെന്റ് മന്ദിരത്തില്‍ നടക്കും. പുതിയ രാഷ്ട്രപതി അടുത്ത തിങ്കളാഴ്ച സ്ഥാനമേല്‍ക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക