Image

കിഫ്ബി വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതി: തോമസ് ഐസക്കിന് ഇഡി നോട്ടീസ്; മറ്റന്നാള്‍ ഹാജരാകണം

Published on 17 July, 2022
 കിഫ്ബി വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതി: തോമസ് ഐസക്കിന് ഇഡി നോട്ടീസ്; മറ്റന്നാള്‍ ഹാജരാകണം

കൊച്ചി:മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് ഇഡിയുടെ നോട്ടീസ്. ചൊവ്വാഴ്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാവണമെന്ന് ഇഡിയുടെ നോട്ടീസില്‍ ആവശ്യപ്പെടുന്നു.  കിഫ്ബിയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. 

കിഫ്ബി വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച് വിദേശത്ത് നിന്നും പണം സ്വീകരിച്ചെന്ന പരാതിയിലാണ് ഇഡിയുടെ അന്വേഷണം. കഴിഞ്ഞ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിനിടെ കിഫ്ബി സിഇഒ, ഡെപ്യൂട്ടി സിഇഒ എന്നിവരെ നോട്ടീസ് അയച്ചു വരുത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ മൊഴിയുടെ കൂടെ അടിസ്ഥാനത്തിലാണ് മുന്‍ധനമന്ത്രിയെന്ന നിലയില്‍ കിഫ്ബിയില്‍ വൈസ് ചെയര്‍മാനായി ചുമതല വഹിച്ച തോമസ് ഐസക്കിനെ  ഇഡി ഇപ്പോള്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതെന്നാണ് സൂചന.


ന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേരളത്തില്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി സി പി എം പിബി .ബിജെപിയും കോണ്‍ഗ്രസും ഒന്ന് ചേര്‍ന്ന് സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുകയാണെന്നും പൊളിറ്റ് ബ്യൂറോ യോഗം കുറ്റപ്പെടുത്തി. മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കെതിരെ നടക്കുന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും പൊളിറ്റി ബ്യൂറോ യോഗം വിലയിരുത്തി. ഓഗസ്റ്റ് ഒന്നു മുതല്‍ 15 വരെ ഭരണഘടന സംരക്ഷണം, ഭരണഘടന അവകാശം അടക്കമുള്ളവ ഉയര്‍ത്തിക്കാട്ടി പരിപാടികള്‍ സംഘടിപ്പിക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക