Image

'കോടതി തീരുമാനിക്കട്ടെ'; തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചെന്ന കേസില്‍ ആന്റണി രാജുവിന്റെ പ്രതികരണം

ജോബിന്‍സ് Published on 17 July, 2022
'കോടതി തീരുമാനിക്കട്ടെ'; തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചെന്ന കേസില്‍ ആന്റണി രാജുവിന്റെ പ്രതികരണം

ലഹരികേസ് പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചെന്ന കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന ആരോപണത്തില്‍ പ്രതികരണവുമായി മന്ത്രി ആന്റണി രാജു. കേസില്‍ തീരുമാനമെടിക്കേണ്ടത് കോടതിയാണെന്ന് അദ്ദേഹം പറഞ്ഞു. 

ലഹരിക്കടത്തില്‍ കുടുങ്ങിയ വിദേശിയെ രക്ഷിക്കാന്‍ കോടതിയില്‍ തൊണ്ടിമുതല്‍ മാറ്റിയതിന് 1994ല്‍ എടുത്ത കേസില്‍ ആന്റണി രാജു ഇതുവരെ കോടതിയില്‍ ഹാജരായിട്ടില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. കേസില്‍ പതിനാറ് വര്‍ഷം മുമ്പാണ് ആന്റണി രാജുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

ആന്റണി രാജു പ്രതിയായ കേസ് 22 പ്രാവശ്യം പരിഗണിച്ച് മാറ്റിവച്ചു. കേസില്‍ വിചാരണ വേഗത്തിലാക്കാന്‍ പ്രോസിക്യൂഷനും ആവശ്യപ്പെട്ടിട്ടില്ലെന്നും വിമര്‍ശനമുണ്ട്. 1990ല്‍ അടിവസ്ത്രത്തില്‍ ഹാഷിഷുമായി സാല്‍വദോര്‍ സാര്‍ലി എന്ന ഓസ്ട്രേലിയന്‍ സ്വദേശിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയിരുന്നു. 

ഈ വിദേശിയെ കേസില്‍ നിന്നും രക്ഷിക്കാനാണ് വഞ്ചിയൂരിലെ അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചെന്നാണ് ആരോപണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക