Image

വിവിഐപി സുരക്ഷ ശക്തമാക്കണമെന്ന് കേന്ദ്ര നിര്‍ദ്ദേശം

ജോബിന്‍സ് Published on 17 July, 2022
വിവിഐപി സുരക്ഷ ശക്തമാക്കണമെന്ന് കേന്ദ്ര നിര്‍ദ്ദേശം

രാജ്യത്തെ വിവിഐപികള്‍ക്കുള്ള സുരക്ഷ ശക്തമാക്കണമെന്ന് കേന്ദ്രം. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസേനയ്ക്കും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നില്‍ നിന്നുള്ള ആക്രമണ സാധ്യത കണക്കിലെടുത്ത് കര്‍ശന നിരീക്ഷണം വേണമെന്നാണ് നിര്‍ദേശം. 

ജപ്പാന്‍  മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ  കൊലപാതകത്തിന്റെ പാശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. കനത്ത സുരക്ഷയുണ്ടായിട്ടും ഇത് സംഭവിച്ചു എന്നതാണ് അധികാര കേന്ദ്രങ്ങളെ കൂടുതല്‍ ജാഗരൂകരാക്കിയിരിക്കുന്നത്. ഇത് പല സ്ഥലങ്ങളിലും ആക്രമണങ്ങള്‍ക്ക് പ്രേരകമായേക്കാമെന്നും കരുതുന്നു. 

നാരാ പട്ടണത്തില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ പിന്നിലൂടെ എത്തിയ അക്രമി നാടന്‍ തോക്കുകൊണ്ട്ആബെയെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ച ഷിന്‍സോ ആബെയുടെ മരണം ഏഴു മണിക്കൂറിനു ശേഷമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക