Image

'ടിപി വധക്കേസില്‍ സിപിഐഎം പ്രതികളെ ഓഫര്‍ ചെയ്തു'; ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ജോബിന്‍സ് Published on 17 July, 2022
'ടിപി വധക്കേസില്‍ സിപിഐഎം പ്രതികളെ ഓഫര്‍ ചെയ്തു'; ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐഎം പ്രതികളെ 'ഓഫര്‍' ചെയ്തിരുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അന്വേഷണത്തിന്റെ ഒരുഘട്ടത്തില്‍ പ്രതികളെ ഹാജരാക്കാമെന്ന് സിപിഐഎം നേതാക്കള്‍ അറിയിക്കുകയായിരുന്നുവെന്ന് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ ആരോചിച്ചു. എഡിജിപി വിന്‍സണ്‍ എം പോളിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥരെയാണ് സിപിഐഎം സമീപിച്ചത്. 

ഇക്കാര്യം ഉദ്യോഗസ്ഥര്‍ തന്നെ അറിയിച്ചിരുന്നുവെന്നും, എന്നാല്‍ പാര്‍ട്ടി ഹാജരാക്കുന്ന പ്രതികളെ ഏറ്റെടുക്കുന്ന രീതി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അന്ന് അങ്ങനെ തീരുമാനിച്ചതുകൊണ്ടാണ് യഥാര്‍ത്ഥ പ്രതികളെ പിടികൂടാനായതെന്നും, അവര്‍ക്കെല്ലാം സിപിഐഎം ബന്ധമാണെന്നും തിരവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു. 

ഏതു നേതാക്കളാണ് പ്രതികളെ ഹാജരാക്കാമെന്ന് അറിയിച്ചതെന്ന ചോദ്യത്തിന് തിരുവഞ്ചൂര്‍ പ്രതികരിച്ചില്ല. അന്നത്തെ രീതിയായിരുന്നു അതെന്നും, ടിപി ചന്ദ്രശേഖരന്‍ വധക്കേസിലും അതുണ്ടായെന്ന് ബോധ്യപ്പെടുത്തുകയാണ് താന്‍ ചെയ്യുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക