Image

സജി ചെറിയാന്റെ പ്രസംഗ വീഡിയോ കിട്ടാനില്ലെന്ന് പൊലീസ്, ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ബിജെപി നേതാവ് സന്ദീപ് വചസ്പതി 

Published on 16 July, 2022
സജി ചെറിയാന്റെ പ്രസംഗ വീഡിയോ കിട്ടാനില്ലെന്ന് പൊലീസ്, ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ബിജെപി നേതാവ് സന്ദീപ് വചസ്പതി 

 


പത്തനംതിട്ട: മുന്‍മന്ത്രി സജി ചെറിയാനെതിരായ ഭരണഘടന അധിക്ഷേപ കേസില്‍ പൊലീസിന് തിരിച്ചടിയായി ബിജെപി നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്,  പോലീസ് അന്വേഷിക്കുന്ന പരിപാടിയുടെ പൂര്‍ണ്ണ വീഡിയോ   ബിജെപി നേതാവ് സന്ദീപ് വചസ്പതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. 

രണ്ടുമണിക്കൂറും 28 മിനിറ്റും 59 സെക്കന്‍ഡും ദൈര്‍ഘ്യം ഉള്ളതാണ് വീഡിയോ.  കഴിഞ്ഞ 10 ദിവസമായി  പോലീസ് ഈ വീഡിയോയ്ക്ക് വേണ്ടി അന്വേഷണം നടത്തുകയായിരുന്നു.

മല്ലപ്പള്ളിയില്‍ പാര്‍ട്ടി പരിപാടിയില്‍ വെച്ചാണ് ഭരണഘടനയെ അവഹേളിക്കുന്ന തരത്തില്‍ മന്ത്രിയായിരിക്കെ സജി ചെറിയാന്‍ പ്രസംഗിച്ചത്. മന്ത്രി സ്ഥാനത്ത് നിന്നും രാജി വെച്ചതോടെ സജി ചെറിയാന് ഇനി എം എല്‍ എ ആയി തുടരാന്‍ ആകുമോ എന്നുള്ളതാണ് ഇപ്പോള്‍ പ്രധാന ചോദ്യം. 

ഹോണര്‍ ആക്ട് ലംഘിച്ചതിനാല്‍ സജി ചെറിയാന്‍ ക്രിമിനല്‍ നടപടി നേരിടേണ്ട സാഹചര്യം ഉണ്ടെന്നും എംഎല്‍എ സ്ഥാനവും രാജി വെക്കേണ്ടി വരുമെന്നും ചില നിയമ വിദഗദ്ധര്‍ പറയുന്നു. ഏതൊരു പൗരനും പാലിക്കാന്‍ ബാധ്യത ഉള്ള ഭരണ ഘടനയെ അവഹേളിച്ച നടപടി അദ്ദേഹം ഇത് വരെ തള്ളത്തതും തിരിച്ചടി ആകുമെന്നാണ് അഭിപ്രായം. എന്നാല്‍ മന്ത്രിയുടെയും എം എല്‍ എ യുടെയും സത്യപ്രതിജ്ഞ വ്യത്യസ്തമാണെന്നാണ് മറു വാദം. മന്ത്രിയെ ഗവര്‍ണ്ണര്‍ നിയമിക്കുമ്പോള്‍ എംഎല്‍എയെ ജനം തെരെഞ്ഞെടുക്കുന്നു. എംഎല്‍എയെ അയോഗ്യനാകാന്‍ ഭരണ ഘടനയുടെ 191 ആം അനുചേദം പറയുന്ന കാര്യങ്ങളില്‍ നിലവിലെ വിവാദ നടപടി ഉള്‍പ്പെടുന്നില്ല എന്നും വാദം ഉണ്ട്. പക്ഷെ ഭരണഘടന തന്നെ ആണ് തള്ളിയത് എന്നതാണ് പ്രശ്‌നം. കോടതിയുടെ പരിഗണനയില്‍ ഉള്ള കേസിലെ തുടര്‍ നടപടിയും സജിയുടെ കാര്യത്തില്‍ നിര്‍ണ്ണായകമാണ്.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക