Image

ട്രംപിന്റെ ആദ്യ ഭാര്യ മരിച്ചത് കോണിപ്പടിയിൽ നിന്നു വീണ് 

Published on 16 July, 2022
ട്രംപിന്റെ ആദ്യ ഭാര്യ മരിച്ചത് കോണിപ്പടിയിൽ നിന്നു വീണ് 



ഡൊണാൾഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന (73) മരിച്ചത് കോണിപ്പടിയിൽ നിന്നു വീണു പരുക്കേറ്റിട്ടാണെന്നു ഡോക്ടർമാർ സ്ഥിരീകരിച്ചു. മൻഹാട്ടനിലെ അപ്പർ ഈസ്റ്റ് സൈഡിലുള്ള വീട്ടിൽ താഴത്തെ മുറിയിൽ തറയിൽ മരിച്ചു കിടക്കുകയായിരുന്നു ബിസിനസുകാരിയും മോഡലും എഴുത്തുകാരിയും ഫാഷൻ ഡിസൈനറുമായ  ഇവാന.  

വ്യാഴാഴ്ച്ച രാവിലെ വീട്ടിൽ ജോലി ചെയ്യുന്ന രണ്ടു പേർ എത്തി ബെല്ലടിച്ചിട്ടു മറുപടി ഉണ്ടായില്ല. അവർ സൂപ്രവൈസറെ വിളിച്ചു. അയാൾക്ക്‌ വീട് തുറക്കാൻ കഴിഞ്ഞില്ല. തുടർന്ന് കുത്തിത്തുറക്കാൻ ഒരാളെ വിളിച്ചു. തുറന്നപ്പോഴാണ് ഇവാന മരിച്ചു കിടക്കുന്നതു കണ്ടത്. 

ഉടലിൽ ശക്തമായ വീഴ്ച മൂലമുണ്ടായ മുറിവുകൾ കണ്ടുവെന്ന് ന്യുയോർക്ക് സിറ്റി മെഡിക്കൽ എക്സാമിനറുടെ ഓഫീസ് പറഞ്ഞു. അപകടമരണം എന്നാണ് രേഖപ്പെടുത്തിയത്. 

അരക്കെട്ടിൽ വേദന അനുഭച്ചിരുന്ന ഇവാനയ്ക്കു നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നതിനാൽ ഒരു സഹായിയെ വച്ചിരുന്നു. 

അസാമാന്യ കഴിവുകളുള്ള, സുന്ദരിയായ സ്ത്രീ ആയിരുന്നു ഇവാനയെന്നു ട്രംപ് പറഞ്ഞു. അവരുടെ ജീവിതം മറ്റുള്ളവർക്ക് ആവേശമായിരുന്നു. 

ട്രംപും ഇവാനയും 1977 ലാണ് വിവാഹിതരായത്. 1992 ൽ അവർ പിരിഞ്ഞു. മൂന്ന് മക്കളുണ്ട്: ഡൊണാൾഡ് ജൂനിയർ, ഇവാങ്ക, എറിക്‌.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക