Image

വരികള്‍ക്കിടയിലൂടെ (July-16, 2022-രാജന്‍ കിണറ്റിങ്കര)

ജോബിന്‍സ് Published on 16 July, 2022
വരികള്‍ക്കിടയിലൂടെ (July-16, 2022-രാജന്‍ കിണറ്റിങ്കര)
 
 
1) സെക്രട്ടേറിയേറ്റിലും പരിസരത്തും സിനിമാ-സീരിയല്‍ ചിത്രീകരണത്തിന് വിലക്ക് .
 
@ അങ്ങ് ഡൽഹീല് അവര് തേങ്ങയുടക്കുമ്പോൾ നമ്മൾ ചിരട്ടയെങ്കിലും ഉടയ്ക്കണ്ടേ ?
 
2) മങ്കിപോക്സ്: വാര്‍ത്താ സമ്മേളനത്തിന്റെ വാർത്ത നല്‍കരുതെന്ന് വിചിത്ര നിർദേശവുമായി കൊല്ലം കലക്ടർ.
 
@  തന്റെ പേര് ദുരുപയോഗം ചെയ്യുന്നതായി മങ്കി പരാതി നൽകിയാലോ ? അതാണ് നിരോധനം
 
3) കൊച്ചി:  കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചു; ഹോട്ടൽ ഉടമയെ കൊലപ്പെടുത്താന്‍ ശ്രമം: 4പേർ പിടിയിൽ.
 
@ കഴിഞ്ഞു പോയതു മാത്രമല്ല കഴിച്ചു പോയതും മറക്കുന്ന വലിയ ചിന്തകരായിരിക്കും.
 
4) എം. എം മണിയുടെ പരാമര്‍ശത്തില്‍ തെറ്റില്ല: മുഖ്യമന്ത്രി
 
@ മലയാള ഭാഷയുടെ പിതാവ് എഴുത്തശ്ശനും നാടൻ ഭാഷയുടെ പിതാവ് മണിയാശ്ശനും ആയതിനാൽ തെറ്റു പറ്റില്ലെന്ന് മുഖ്യമന്ത്രിക്കറിയാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക