Image

കെ.കെ. രമയെ യുഡിഎഫ് സംരക്ഷിക്കും വി.ഡി. സതീശന്‍

ജോബിന്‍സ് Published on 16 July, 2022
കെ.കെ. രമയെ യുഡിഎഫ് സംരക്ഷിക്കും വി.ഡി. സതീശന്‍

ആര്‍എംപി നേതാവും എംഎല്‍എയുമായ കെ.കെ. രമയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി യുഡിഎഫ്. പിണറായി വിജയന് ടി പി ചന്ദ്രശേഖരനെ കൊന്നിട്ടും തീരാത്ത പകയാണ്. യു ഡി എഫ് നാലു ചുറ്റും കാവല്‍ നിന്ന് കെ കെ രമയെ സംസംരക്ഷിക്കുമെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. 

എം എം മണി അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാണെന്ന്  പ്രതിപക്ഷ പറഞ്ഞു. മുഖ്യമന്ത്രി നടത്തുന്നത് എം എം മണിക്ക് കുട പിടിക്കുന്ന നടപടിയാണ്. വിധവയാകുന്നത് വിധിയാണ് എന്ന് സിപിഎം നേതൃത്വം പറയുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

വിധവ എന്ന വാക്ക് പോലും ഇന്നത്തെ കാലഘട്ടത്തില്‍ ഉപയോഗിക്കാന്‍ പാടില്ല. ഇത്തരം പിന്തിരിപ്പന്‍ ആശയങ്ങളും പേറി നടക്കുന്നവരാണോ സിപിഎമ്മെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് ചോദിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക