Image

കൊലപാതകത്തിന് സഹായം നല്‍കി : എസ്ഡിപിഐ കേന്ദ്ര കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചു

ജോബിന്‍സ് Published on 16 July, 2022
കൊലപാതകത്തിന് സഹായം നല്‍കി : എസ്ഡിപിഐ കേന്ദ്ര കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചു

തീവ്രമുസ്ലീം സംഘടനയായ എസ്ഡിപിഐയ്‌ക്കെതിരെ നടപടി. എസ്ഡിപിഐ കേന്ദ്രകമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചു. ഡല്‍ഹിയിലെ കാനറ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. ശ്രീനിവാസന്‍ വധക്കേസ് പ്രതിക്ക് അക്കൗണ്ടില്‍ നിന്ന് പണം നല്‍കിയിരുന്നു.

മൂന്നാം പ്രതി അബ്ദുള്‍ റഷീദിനാണ് പണം നല്‍കിയിരുന്നത്. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2022 ഏപ്രില്‍ 16നാണ് ശ്രീനിവാസനെ പാലക്കാട് മേലാ മുറിയിലെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. 

പോപുലര്‍ ഫ്രണ്ട് നേതാവ് എലപ്പുള്ളി സ്വദേശി സുബൈറിനെ കൊലപ്പെടുത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ വധത്തിലെ പകപോക്കലായിരുന്നു കൊലയ്ക്ക് പിന്നില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക