Image

തന്റേത് സ്ത്രീപക്ഷ രാഷ്ട്രീയം ; മണിക്ക് മറുപടിയുമായി ആനി രാജ

ജോബിന്‍സ് Published on 16 July, 2022
തന്റേത് സ്ത്രീപക്ഷ രാഷ്ട്രീയം ; മണിക്ക് മറുപടിയുമായി ആനി രാജ

തന്നെ അധിക്ഷേപിച്ച എംഎം മണി എംഎല്‍എയ്ക്ക് മറുപടിയുമായി സിപിഐ ദേശീയ നേതാവ് ആനി രാജ. തന്റേത് സ്ത്രീപക്ഷ രാഷ്ട്രീയമാണെന്നും ദില്ലിയിലായാലും വിദേശത്തായാലും അത് ഉയര്‍ത്തിപ്പിടിക്കുമെന്നും കേരളം തന്റെ നാടാണെന്നും ആനി രാജ പറഞ്ഞു. 

ആര്‍എസ്എസിന്റെയും ബിജെപിയുടെയും പൊലീസിനെ ഭയക്കാതെയാണ് സ്ത്രീപക്ഷരാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുന്നതെന്നും ആനി രാജ പറഞ്ഞു. എംഎം മണി നിയമസഭയില്‍ കെകെ രമ എംഎല്‍എയ്‌ക്കെതിരെ നടത്തിയ അധിക്ഷേപത്തെ ആനി രാജ വിമര്‍ശിച്ചിരുന്നു. 

വാദങ്ങളില്‍ ജയിക്കാന്‍ ഒരു സ്ത്രീയുടെ ദുരന്തത്തെ  ഉപയോഗപ്പെടുത്തുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും കമ്യൂണിസ്റ്റുകാരന്‍ എന്ന നിലയില്‍ യോജിക്കാത്ത പരാമര്‍ശങ്ങളാണ് എം എം മണി നടത്തിയതെന്നും ഇന്നലെ ആനി രാജ പറഞ്ഞിരുന്നു.

ഇതിനെതിരെയായിരുന്നു ഇന്നത്തെ എംഎം. മണിയുടെ പരാമര്‍ശം. ആനി രാജ ഡല്‍ഹിയിലാണല്ലോ ഉണ്ടാക്കുന്നത് അവര്‍ക്ക് കേരളത്തിലെ പ്രശ്‌നങ്ങള്‍ അറിയില്ലല്ലോ എന്നാണ് മണി പറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക