Image

സിപിഐ നേതാവ് ആനിരാജയെ അധിക്ഷേപിച്ച് എംഎം. മണി

ജോബിന്‍സ് Published on 16 July, 2022
സിപിഐ നേതാവ് ആനിരാജയെ അധിക്ഷേപിച്ച് എംഎം. മണി

കെ.കെ. രമ എംഎല്‍എയെ നിയമസഭയില്‍ അധിക്ഷേപിച്ച് സംസാരിച്ച് വിവാദത്തിലായ മുന്‍ മന്ത്രി എംഎം മണി വീണ്ടും വിവാദത്തില്‍. സ്ത്രീ വിരുദ്ധ പ്രസ്താവനയാണ് ഇത്തവണയും മണി നടത്തിയിരിക്കുന്നത്. സിപിഐയുടെ ദേശിയ നേതാവ് ആനി രാജയാണ് ഇത്തവണ മണിയുടെ ഇര. 

കെകെ രമയ്‌ക്കെതിരായ വിമര്‍ശനം ശരിയായില്ലെന്ന് ഇന്നലെ ആനി രാജ പ്രതികരിച്ചിരുന്നു. ഇതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തര്‍ ചോദിച്ചപ്പോഴായിരുന്നു മണിയുടെ അധിക്ഷേപം. ആനി രാജ ഡല്‍ഹിയിലാണല്ലോ ഉണ്ടാക്കുന്നത്. അവര്‍ക്ക് കേരളത്തിലെ പ്രശ്‌നങ്ങള്‍ അറിയില്ലല്ലോ എന്നായിരുന്നു മണിയുടെ പരാമര്‍ശം. 

കെ.കെ.രമയെക്കുറിച്ച് പറഞ്ഞത് ആലോചിച്ചുതന്നെയാണ്. സമയം കിട്ടിയിരുന്നെങ്കില്‍ കൂടുതല്‍ നന്നായി പറഞ്ഞേനെ. ഇനിയും പറയും. എം എല്‍ എ ആയിരിക്കുന്നവര്‍ സര്‍ക്കാരിനെതിരെ പറഞ്ഞാല്‍ തിരിച്ചുപറയുന്നതും കേള്‍ക്കണമെന്നും എം.എം.മണി പറഞ്ഞു. അത് കൊണ്ട് തന്നെ ആനി രാജയുടെ വാക്കുകള്‍ കണക്കിലെടുക്കുന്നില്ലെന്നും മണി പറഞ്ഞു. 

രാഷ്ട്രീയ സംവാദങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമുള്ള മറുപടിയായി വ്യക്തികളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ജീവിതത്തില്‍ സംഭവിച്ച ദുരന്തങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും ഇടതുപക്ഷത്തിന്റെയും കമ്യൂണിറ്റുകാരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്നും ആനിരാജ അഭിപ്രായപ്പെട്ടിരുന്നു. മണിയുടെ പ്രസ്താവന ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്നും അവര്‍ നിലപാടെടുത്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക